മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനായി വണ്‍വെബ്ബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നീ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മൊബൈല്‍ ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം.
ക്വാല്‍കോം ടെക്നോളജീസ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ കണക്റ്റിവിറ്റി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളുമായും വണ്‍വെബ്ബ്, ജിയോ തുടങ്ങി രണ്ട് സേവനദാതാക്കളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് സാവി സോയിന്‍ പറഞ്ഞു.
കമ്പനികള്‍ തമ്മിലുള്ള അത്തരം ഒരു സഹകരണം രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ സാധ്യമാവൂ. യുഎസ് സ്മാര്‍ട്ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് വിഭാഗമാണ് ക്വാല്‍കോം ടെക്നോളജീസ്.
സ്മാര്‍ട്ഫോണുകള്‍ വഴി മൊബൈല്‍ ഉപഗ്രഹ സേവനങ്ങള്‍ നല്‍കുന്നതിനായി വണ്വെബ്ബിന്റെയും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെയും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.
Content Highlights: Qualcomm open to working with OneWeb and Jio for mobile satellite connectivity
Published: 18 Dec 2023, 03:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented