ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്കായി പ്രീമിയം ഉള്ളടക്കങ്ങള്‍ സൗജന്യമായി തുറന്നുകൊടുത്തതിന് പിന്നാലെ പോണ്ഹബ്ബില് ഉപയോക്താക്കളുടെ തിരക്ക്. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 95 ശതമാനം വര്‍ധനവാണ് ഈ വെബ്സൈറ്റില്‍ ഉണ്ടായിരിക്കുന്നത്.
ലോക്ക് ഡൗണ്‍ ആരംഭിക്കുമ്പോള്‍ ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വളര്‍ച്ച 55 ശതമാനമായിരുന്നെങ്കില്‍ മാര്‍ച്ച് 27 ആയപ്പോഴേക്കും അത് 95 ശതമാനത്തിലെത്തി. കഴിഞ്ഞയാഴ്ച പോണ് ഹബ്ബ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം പോണ്‍ഹബ്ബ് ഉള്‍പ്പടെയുള്ള പോണ് വെബ്സൈറ്റുകള്‍ക്കെല്ലാം ഇന്ത്യയില്‍ നിരോധനമുണ്ട്. വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് (വിപിഎന്‍) പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിരോധിത ഉള്ളടക്കങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്.
നേരത്തെ പണം നല്കിയാല് മാത്രം കാണാന്‍ സാധിച്ചിരുന്ന പ്രീമിയം ഉള്ളടക്കങ്ങള്‍ ആഗോളതലത്തിലുള്ള ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സൗജന്യമാക്കി നല്കിയതും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാരണമാണ്.
ഇന്ത്യയില്‍ മാത്രമല്ല, അമേരിക്ക, ഇറ്റലി, സ്പെയ്ന്‍ എന്നിവിടങ്ങളിലും പോണ്ഹബ്ബില് തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
Content Highlights: Pornhub sees up to 95% rise in traffic from India
Published: 06 Apr 2020, 09:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented