രാകും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് എന്ന ആകാംക്ഷയിലായിരുന്നു നവംബര്‍ അഞ്ച് വരെ ലോകം. എല്ലാ പ്രവചനങ്ങളും ട്രംപ്-കമല പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് വിധിയെഴുതിയെങ്കിലും അന്തിമഫലം വന്നപ്പോള്‍ ആധികാരികമായ വിജയം ട്രംപ് നേടി. എന്നാൽ, തിരഞ്ഞെടുപ്പ് ദിവസം പോൺ വെബ്സൈറ്റിൽ യുഎസ് പൗരന്മാര്‍ കൂടുതൽ സമയം ചെലവഴിച്ചെന്ന വിചിത്രമായ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

To advertise here,

തിരഞ്ഞെടുപ്പ് ദിവസം പോണ്‍ അഥവാ അശ്ലീല വീഡിയോകള്‍ അസാധാരണമായ തോതിൽ അമേരിക്കക്കാർ  കണ്ടെന്നാണ് പ്രമുഖ പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബ്ബ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. പോണ്‍ വീഡിയോകള്‍ കാണുന്നതില്‍ ഏഴ് ശതമാനം വര്‍ധനവാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം രേഖപ്പെടുത്തിയതെന്ന് പോണ്‍ഹബ്ബ് വ്യക്തമാക്കി. രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് തങ്ങളുടെ സെര്‍വറിലേക്ക് ട്രാഫിക് ഏറ്റവും കൂടുതലായി ഉണ്ടായതെന്നും പോണ്‍ഹബ്ബ് പറയുന്നു.

നവംബര്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള കണക്കുകളാണ് പോണ്‍ഹബ്ബ് പുറത്തുവിട്ടത്. ഈ ദിവസങ്ങളില്‍ വൈകീട്ട് ആറ് മണി മുതല്‍ അര്‍ധരാത്രി വരെ പോണ്‍ഹബ്ബിലേക്കുള്ള ട്രാഫിക്കില്‍ 16 ശതമാനം ഇടിവുള്ളതായും കണക്കുകള്‍ കാണിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള ആകാംക്ഷയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. 

രാഷ്ട്രീയഭേദമന്യെ എല്ലാ സംസ്ഥാനക്കാരും പോണ്‍ വീഡിയോകള്‍ കാണാനെത്തിയിട്ടുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത തരം പോണ്‍ വീഡിയോകളാണ് കൂടുതലായി തിരയപ്പെട്ടത്. കാലിഫോര്‍ണിയക്കാര്‍ 'തിക്ക് ആന്‍ഡ് കര്‍വി' എന്നാണ് കൂടുതലായി തിരഞ്ഞത്. കൊളറാഡോക്കാര്‍ പക്ഷേ 'നോ നട്ട് നവംബര്‍' എന്നായിരുന്നു തിരഞ്ഞത്. 

ഫ്‌ളോറിഡക്കാരാണ് ഇക്കൂട്ടത്തില്‍ ഏറ്റവും രസകരമായ സെര്‍ച്ച് നടത്തിയത്. ഡൊണാള്‍ഡ് ട്രംപ് പ്രചാരണത്തിനായി ഉപയോഗിച്ച 'മാഗ' (MAGA - Make America Great Again) ആണ് ഫ്‌ളോറിഡക്കാര്‍ കൂടുതലായി തിരഞ്ഞത്. വലതുപക്ഷ വികാരങ്ങളേയും പോണ്‍ വീഡിയോകളേയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ട്രംപിന് വോട്ട് ചെയ്ത ഫ്‌ളോറിഡ ചെയ്തത് എന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം യു.എസ്സിലെ 14 സംസ്ഥാനങ്ങളില്‍ പോണ്‍ഹബ്ബ് നിരോധിച്ചിട്ടുണ്ട്. അലബാമ, ആര്‍ക്കന്‍സാ, ഐഡഹോ, ഇന്‍ഡ്യാന, കന്‍സാസ്, കെന്റക്കി, മിസ്സിസ്സിപ്പി, മോന്‍ടാന, നെബ്രാസ്‌ക, നോര്‍ത്ത് കാരോലിന, ഒഖ്‌ലഹോമ, ടെക്‌സാസ്, യൂടാ, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് പോണ്‍ ഹബ്ബിന് നിരോധനമുള്ളത്.