പോണ്‍ഹബ്ബ്, സ്ട്രിപ്ചാറ്റ്, എക്സ് വീഡിയോസ് തുടങ്ങിയ അഡള്‍ട്ട് കണ്ടന്റ് കമ്പനികള്‍ക്ക് കര്‍ശന നിബന്ധനകള്‍ നല്കി യൂറോപ്യന്‍ യൂണിയന്. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് അനുസരിച്ച് ഈ കമ്പനികള്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന ഭീഷണികള്‍ പരിശോധിക്കുകയും റിസ്ക് അസസ്മെന്റ് റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ കമ്മീഷന് സമര്‍പ്പിക്കുകയും വേണം ഒപ്പം കമ്പനികൾ നൽകുന്ന സേവനങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരം കഴിഞ്ഞ ഡിസംബര്‍ വരെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുന്നവയാണ് ഈ മൂന്ന് കമ്പനികള്‍. ഇക്കാരണത്താല്‍ അവര്‍ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന നിലപാടാണ് യൂറോപ്യന്‍ അധികൃതര്‍ക്ക്.
ഡിജിറ്റല്‍ സര്‍വീസസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഏപ്രില്‍ 21 വരെയാണ് പോണ്‍ഹബ്ബിനും സ്ട്രിപ്ചാറ്റിനും സമയം നല്‍കിയിരിക്കുന്നത്. എക്സ് വീഡിയോസിന് ഏപ്രില്‍ 23 വരെയും സമയം നല്‍കിയിട്ടുണ്ട്. പരസ്യം, ഗവേഷര്‍ക്ക് ഡാറ്റ കൈമാറ്റം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട് കമ്പനികള്‍ സുതാര്യത പാലിക്കുകയും വേണം. നിയമലംഘനത്തിന് ആഗോള വരുമാനത്തിന്റെ ആറ് ശതമാനം പിഴയായി നല്‍കേണ്ടി വരും.
Content Highlights: adult sites pornhub stripchat xvideos strict content rules european union
Published: 20 Apr 2024, 12:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented