ജീവനക്കാരുടെ എണ്ണമല്ല ഒരു സ്ഥാപനത്തിന്റെ വിജയത്തെ നിര്‍വചിക്കുന്നതെന്നും അവർ പറഞ്ഞു

കെയ്ലി ബ്ലെയർ | Photo: instagram
സബ്സ്ക്രിപ്ഷന് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കണ്ടന്റ് ക്രിയേഷന് പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സിനെ കുറിച്ച് കൗതുകകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തി സിഇഒ. ലോകമാകെ നാല് കോടി ഉപഭോക്താക്കളും 40 ലക്ഷം കണ്ടന്റ് ക്രിയേറ്റര്മാരുമുള്ള ഓണ്‍ലിഫാന്‍സില്‍ വെറും 42 ജീവനക്കാര്‍ മാത്രമാണുള്ളതെന്നാണ് സിഇഒ കെയ്ലി ബ്ലെയര്‍ പറഞ്ഞത്. മാസ്റ്റേഴ്സ് ഓഫ് സ്കെയില്‍ എന്ന പോഡ്കാസ്റ്റില്‍ ജെഫ് ബെര്മാനോട് സംസാരിക്കുകയായിരുന്നു അവര്‍.
ജീവനക്കാരുടെ എണ്ണമല്ല ഒരു സ്ഥാപനത്തിന്റെ വിജയത്തെ നിര്‍വചിക്കുന്നതെന്നും കെയ്ലി പറഞ്ഞു. പല വലിയ സ്ഥാപനങ്ങളും മേധാവിമാരെ വിലയിരുത്തുന്നത് അവര്‍ക്ക് കീഴില്‍ എത്രപേര്‍ ജോലി ചെയ്യുന്നു എന്ന് നോക്കിയാണ്. എന്നാല്‍ ഇത് തെറ്റാണ്. ടീമിന്റെ വലിപ്പമല്ല വിജയത്തെ നിര്‍ണയിക്കുന്നതെന്നും കെയ്ലി ബ്ലെയര്‍ വ്യക്തമാക്കി.
അഭിഭാഷകയായി നിരവധി വര്‍ഷം ജോലി ചെയ്തശേഷം 2023-ലാണ് കെയ്ലി ബ്ലെയര്‍ ഓണ്‍ലിഫാന്‍സിന്റെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ കണ്ടന്റുകളിലൂടെ പണമുണ്ടാക്കാനുള്ള പ്ലാറ്റ്ഫോമായാണ് ഓണ്‍ലിഫാന്‍സ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇത് അശ്ലീല ഉള്ളടക്കങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടുകയായിരുന്നു.
Content Highlights: OnlyFans runs with just 42 full-time employees despite 400 million users, CEO Keily Blair reveals
Published: 10 Dec 2025, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented