വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 15 പുറത്തിറക്കി. ചൈനയില്‍ നടന്ന പരിപാടിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഡിസൈനിലും പ്രകടനത്തിലും ബാറ്ററി സാങ്കേതിക വിദ്യയിലും മുന്‍ഗാമിയായ വണ്‍പ്ലസ് 13-ല്‍ നിന്ന് പ്രധാനപ്പെട്ട ചില അപ്‌ഗ്രേഡുകളുമായാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. 7300 mAh ബാറ്ററി, വേഗമേറിയ ചാര്‍ജിങ്, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്‌സെറ്റ്, എന്നിവയെല്ലാമായി അതിശക്തമാണ് ഫോണിന്റെ സാങ്കേതിക സംവിധാനങ്ങള്‍.

To advertise here,

പുതിയ ഡിസൈനിലുള്ള ട്രിപ്പിള്‍ ക്യാമറ മോഡ്യൂളാണ് ഫോണിന്. ഇത് വേറിട്ട ലുക്ക് സമ്മാനിക്കുന്നു. ഫോണിന് മികച്ച കോംപാക്റ്റ് ഡിസൈന്‍ ഉറപ്പാക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5കെ അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേയില്‍ മികച്ച ഫ്‌ലൂയിഡ് ആനിമേഷനും ടച്ച് റെസ്‌പോണ്‍സും വാഗ്ദാനം ചെയ്യുന്നു. ഗെയിമര്‍മാര്‍ക്ക് ഇത് ആസ്വാദ്യകരമായിരിക്കും. വണ്‍പ്ലസിന്റെ മുന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഉണ്ടായിരുന്ന ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയ്ക്ക് പകരം 1.5 കെ റെസലൂഷനാണ് ഇതിനുള്ളത് എന്ന പരിമിതിയുണ്ട്. ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സാധ്യമല്ലെന്ന വിശദീകരണമാണ് കമ്പനി നല്‍കുന്നത്. മാത്രവുമല്ല ഡിസ്‌പ്ലേയുടെ വിലക്കൂടുതലും കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിലും താമസിയാതെ ഫോണ്‍ എത്തും.

വില

  • 12ജിബി റാം + 256ജിബി സ്റ്റോറേജ്: 3,999 യുവാന്‍ (ഏകദേശം 50,000 രൂപ)
  • 16ജിബി റാം + 256ജിബി സ്റ്റോറേജ്: 4,299 യുവാന്‍ (ഏകദേശം 53,000 രൂപ)
  • 12ജിബി റാം + 512ജിബി സ്റ്റോറേജ്: 4,599 യുവാന്‍ (ഏകദേശം 57,000 രൂപ)
  • 16ജിബി റാം + 512ജിബി സ്റ്റോറേജ്: 4,899 യുവാന്‍ (ഏകദേശം 61,000 രൂപ)
  • 16ജിബി റാം + 1ടിബി സ്റ്റോറേജ്: 5,399 ചൈനീസ് യുവാന്‍ (ഏകദേശം 67,000 രൂപ)

അബ്‌സൊലൂട്ട് ബ്ലാക്ക്, മിസ്റ്റി പര്‍പ്പിള്‍, സാന്റ് ഡ്യൂണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഇതില്‍ സാന്റ് ഡ്യൂണ്‍ വേരിയന്റിന് മാറ്റ് ഫിനിഷും സാന്‍ഡ്‌സ്റ്റോണ്‍ പോലുള്ള ടെക്‌സ്ചറും ലഭിക്കും. ചൈനയില്‍ ഒക്ടോബര്‍ 28 മുതല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാം.

പ്രധാന സവിശേഷതകള്‍

  • ഡിസ്‌പ്ലേ: 6.78 ഇഞ്ച് 1.5കെ അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേ, 165ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്
  • ചിപ്‌സെറ്റ്: ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8എലൈറ്റ് ജെന്‍ 5 പ്രോസസര്‍
  • പിന്‍ ക്യാമറ: 50 എംപി പ്രധാന ക്യാമറ (1/1.56 ഇഞ്ച് സോണി സെന്‍സര്‍, എഫ്/1.8 അപ്പര്‍ച്ചര്‍, ഒഐഎസ്), 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ (എഫ്/2.0 അപ്പര്‍ച്ചര്‍), 50 എംപി 3.5 എക്‌സ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ; 4കെ 120എഫ്പിഎസ് ഡോള്‍ ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിങ്, 8കെ വീഡിയോ റെക്കോര്‍ഡിങ് പിന്തുണ
  • മുന്‍ ക്യാമറ: 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ (എഫ്/2.4 അപ്പര്‍ച്ചര്‍), 4കെ 60എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിങ്
  • ബാറ്ററി: 7,300 എംഎഎച്ച് ബാറ്ററി
  • ചാര്‍ജിങ്: 120വാട്ട് വയര്‍ഡ് ചാര്‍ജിങ്, 50വാട്ട് വയര്‍ലെസ് ചാര്‍ജിങ്