ചന്ദ്രനിലെ ഒരു ഔട്ട്പോസ്റ്റ് അല്ലെങ്കില്‍ ചൊവ്വയിലേക്കുള്ള ഒരു മനുഷ്യ ദൗത്യത്തിന് സമാനമായ സാഹചര്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഒരു വര്‍ഷം കഴിയും.

ചന്ദ്രനിലോ ചൊവ്വയിലോ താമസിക്കുന്നതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? ഭൂമിയിൽ നിന്ന് വിട്ടുപോകാതെ തന്നെ അതിനോട് വളരെ സാമ്യമുള്ള സാഹചര്യങ്ങളിൽ ഒരു വർഷം കഴിയാനുള്ള അവസരം നാസ ഒരുക്കുന്നു. അടുത്ത ചന്ദ്രൻ, ചൊവ്വ പര്യവേഷണത്തിന് മുന്നോടിയായുള്ള അനലോഗ് മിഷന്റെ ഭാഗമായാണ് അത്യപൂർവ അവസരം ലഭിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസി ഇതിനുള്ള അപേക്ഷ ക്ഷണിച്ചു.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി പര്യവേഷണങ്ങൾക്ക് വേണ്ടി ബഹിരാകാശ സഞ്ചാരികളെ തയ്യാറാക്കുന്നതിനുള്ള ഒരു വർഷത്തെ സിമുലേഷനാണ് അനലോഗ് മിഷൻ. 2027 ഓഗസ്റ്റ് മുതൽ നാസയുടെ ഹൂസ്റ്റണിലുള്ള ജോൺസൺ സ്‌പേസ് സെന്ററിൽ ഈ ദൗത്യം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത രണ്ട് ആവാസവ്യവസ്ഥകളിൽ ഏകദേശം ഒരു വർഷം ജീവിക്കാനും പ്രവർത്തിക്കാനും കഴിയും. ഇത് വിദൂര ബഹിരാകാശ യാത്രകളിൽ ബഹിരാകാശ സഞ്ചാരികൾ നേരിടാൻ സാധ്യതയുള്ള ഏകാന്തത, പരിമിതികൾ, വെല്ലുവിളികൾ എന്നിവയെ പുനരാവിഷ്‌കരിക്കും.
ഒരു വർഷം നീളുന്ന ദൗത്യം
പരിമിതമായ വിഭവങ്ങൾ, ആശയവിനിമയത്തിലെ കാലതാമസം, കഠിനമായ മിഷൻ ഷെഡ്യൂളുകൾ എന്നിവയോടുകൂടിയ ചന്ദ്രനിലെ ഒരു ഔട്ട്പോസ്റ്റ് അല്ലെങ്കിൽ ചൊവ്വയിലേക്കുള്ള ഒരു മനുഷ്യ ദൗത്യത്തിന് സമാനമായ സാഹചര്യങ്ങളിൽ സന്നദ്ധ പ്രവർത്തകർ ഒരു വർഷം കഴിയും. മോക്ക് മാർസ് സ്‌പേസ് വാക്ക്, ശാസ്ത്രീയ പര്യവേഷണങ്ങൾ, റോവർ ഓപ്പറേഷനുകൾ എന്നിവയുൾപ്പെടെ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ ഏർപ്പെടും. ദൗത്യത്തിലുടനീളം അവർ ദീർഘകാല ബഹിരാകാശ യാത്രയുടെ സാഹചര്യങ്ങളുമായി ശാരീരികമായും മാനസികമായും എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഗവേഷകർ നിരീക്ഷിക്കും.
ദൗത്യത്തിനിടെ ശേഖരിക്കുന്ന ഡാറ്റ ഭാവിയിലെ ആർട്ടെമിസ് മിഷനുകൾക്കും ചന്ദ്രനിൽ മനുഷ്യന്റെ സാന്നിധ്യം നിലനിർത്താനുള്ള ഏജൻസിയുടെ ദീർഘകാല പദ്ധതികൾക്കും വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് ഉപയോഗിക്കും. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ, ദൗത്യങ്ങളുടെ ആസൂത്രണം, വാസസ്ഥലങ്ങളുടെ രൂപകൽപ്പന എന്നിവയ്ക്ക് ഈ ഡാറ്റ പ്രയോജനപ്പെടുമെന്ന് നാസ പറയുന്നു. പുതിയ പ്രോഗ്രാം നാസയുടെ രണ്ട് മുൻകാല അനലോഗ് മിഷനുകളുടെ തുടർച്ചയാണ്.
കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകർക്ക് നിർദ്ദിഷ്ട വിദ്യാഭ്യാസ,- ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. സമഗ്രമായ മെഡിക്കൽ പരിശോധനകളും മാനസിക വിലയിരുത്തലുകൾ ഉൾപ്പെടെ കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയും പൂർത്തിയാക്കണം. യോഗ്യതകൾക്കപ്പുറം വെല്ലുവിളികൾ നേരിടാനുള്ള ശക്തമായ ആഗ്രഹം, മനുഷ്യ ബഹിരാകാശ പര്യവേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത എന്നിവയുള്ള ഉദ്യോഗാർഥികളെയാണ് നാസ തിരയുന്നത്.
Content Highlights: Year-long simulation starting August 2027 at Johnson Space Center, Replicates isolation, confinement, and operational challenges of spaceflight, Research focuses on astronaut safety and habitat design for Artemis missions, Combines HERA and CHAPEA mission methodologies, Rigorous selection process including medical and psychological evaluations
Published: 02 Jul 2026, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented