വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @Mib_india എന്ന യൂസർ നെയിമോട് കൂടിയ അക്കൗണ്ടാണ് ബുധനാഴ്ച കുറച്ചു സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടന്റിന്റെ പേര് ഇലോൺ മസ്‌ക് എന്ന് പുനർനാമകരണം ചെയ്യുകയും "എ ഗ്രേറ്റ് ജോബ്" എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ടെസ്‌ലയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കാലിഫോർണിയയിലെ നികുതി നീക്കത്തെ വിമർശിച്ച ശതകോടീശ്വരന്മാരുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് തിരിച്ചെടുക്കുകയും പൂർവ സ്ഥിതിയിലാക്കിയതായും മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

To advertise here,

കഴിഞ്ഞ മാസം ഇതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ബിറ്റ് കോയിൻ ഇന്ത്യയിൽ നിയമപരമായി അംഗീകരിച്ചു എന്ന രീതിയിലുള്ള ട്വീറ്റാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അക്കൗണ്ട് തിരിച്ചു പിടിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തതായി @PMOIndia ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Content Highlights : Ministry of Information And Broadcasting Official Twitter Handle Hacked