വ്യാഴാഴ്ചയാണ് മെറ്റ പുതിയ ഓപ്പൺ വെയ്റ്റ് നിർമിത ബുദ്ധി മോഡലായ മ്യൂസ് സ്പാർക്ക് ഓപ്പൺ പുറത്തിറക്കിയത്. അമേരിക്കയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽവെച്ച ഏറ്റവും ശേഷി കൂടിയ ഓപ്പൺ-വെയ്റ്റ് AI മോഡലായാണ് മെറ്റ (Meta) ഇത് അവതരിപ്പിച്ചത്. ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ ഒരേസമയം തിരിച്ചറിയാനും കൈകാര്യം ചെയ്യാനും കഴിയുന്ന മൾട്ടി മോഡൽ സംവിധാനമാണിത്.
മാക്ക് കംപ്യൂട്ടറുകളിൽ അനുയോജ്യം
ആപ്പിളിന്റെ മാക് (Mac) കമ്പ്യൂട്ടറുകളിൽ ലോക്കലായി മികച്ച രീതിയിൽ പ്രവർത്തിക്കാൻതക്ക വിധമാണ് പുതിയ മോഡൽ നിർമിച്ചിരിക്കുന്നത്. ഈ മോഡലിൽ ആകെ 816 ബില്യൺ പാരാമീറ്ററുകളും 1 മില്യൺ ടോക്കൺ വരുന്ന വലിയ കോൺടെക്സ്റ്റ് വിൻഡോയും അടങ്ങിയിരിക്കുന്നു.
സങ്കീർണ്ണമായ കോഡിംഗ് ജോലികൾക്കും ഓട്ടോമേറ്റഡ് ഏജന്റുകൾ പ്രവർത്തിക്കുന്ന വർക്ക്ഫ്ലോകൾക്കും വേണ്ടിയാണ് ഇത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നത്. ഈ മോഡൽ ലോക്കലായി പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് 1 ടെറാബൈറ്റ് (1 TB) റാം ആവശ്യമാണ്.
ആപ്പിളിന്റെ M5 അൾട്രാ ചിപ്പ് ഘടിപ്പിച്ച മാക് സ്റ്റുഡിയോ കമ്പ്യൂട്ടറുകളിലാണ് ഇത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. ആവശ്യമായ ചിലപ്പോൾ രണ്ട് മാക് സ്റ്റുഡിയോകൾ തമ്മിൽ ബന്ധിപ്പിക്കേണ്ടി വന്നേക്കാം.
വീഡിയോ എഡിറ്റിംഗിനും ഉപയോഗിക്കാം
പ്രമുഖ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ 'ഡാവിൻചി റിസോൾവ്' (DaVinci Resolve) വഴിയുള്ള വീഡിയോ ഫൂട്ടേജുകൾ അവലോകനം ചെയ്യാനും ക്രോപ്പ് ചെയ്യാനും ഇതിന് സാധിക്കുമെന്ന് മെറ്റ തെളിയിച്ചു.
എവിടെ കിട്ടും?
ക്ലോസ്ഡ് സോഴ്സ് മോഡലുകളിൽ ഇല്ലാത്ത സുതാര്യതയും ഫ്ലെക്സിബിലിറ്റിയും നൽകുന്ന ഈ മോഡൽ, നിലവിൽ ബേസ്ടെൻ, ഫയർവർക്സ് എഐ, ഗ്രോഖ് പോലെ വിവിധ API പ്ലാറ്റ്ഫോമുകൾ വഴിയും ആമസോൺ സേജ്മേക്കർ എഐ, ഗൂഗിൾ ക്ലൗഡ് മോഡൽ ഗാർഡൻ, ഹഗ്ഗിംഗ് ഫെയ്സ്, മൈക്രോസോഫ്റ്റ് ഫൗണ്ട്രി മോഡൽ എന്നിവ വഴിയും ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights: Meta has launched Muse Spark Open, a powerful 816-billion parameter multimodal and coding-optimized open-weight AI model designed to run efficiently on Apple Mac Studio computers.
Published: 17 Oct 2026, 01:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented