ഉപയോക്താക്കള്‍ നല്കുന്ന വിവരങ്ങളെ മാത്രമല്ല ഇക്കാര്യത്തില്‍ മെറ്റ ആശ്രയിക്കുന്നത്. ജന്മദിനാഘോഷങ്ങള്, സ്കൂള്‍ ഗ്രേഡുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയെല്ലാം എഐ നിരീക്ഷിക്കും.

കുട്ടികളുടേതെന്ന് സംശയിക്കുന്ന ഏഴ് ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ നീക്കംചെയ്ത് മാതൃകമ്പനിയായ മെറ്റ. പ്രായപൂർത്തി ആകാത്തവരുടെതെന്ന് സംശയിക്കുന്ന 4,62,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഡിസംബറിനും ജൂണിനും ഇടയിൽ നിർജ്ജീവമാക്കിയെന്ന് കമ്പനി പറയുന്നു. എഐ സഹായത്തോടെയാണ് കുട്ടികളുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനായി മെറ്റ കണ്ടെത്തുന്നത്.
ഓസ്ട്രേലിയയുടെ സുപ്രധാന സോഷ്യൽ മീഡിയ പ്രായപരിധി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തിര നീക്കങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധനം എങ്ങനെ നടപ്പിലാക്കുന്നു എന്ന് ഓസ്ട്രേലിയ കർശനമായി നിരീക്ഷിച്ചുവരികയാണ്. അതിനിടെയാണ് കണക്കുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 10-ന് പ്രാബല്യത്തിൽവന്ന നിയമം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ അക്കൗണ്ടുകൾ കൈവശം വെക്കുന്നത് തടയുന്നതാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ഓസ്‌ട്രേലിയ ഈ നിയമം നടപ്പാക്കുന്നത്. ഇതിനെ തുടക്കത്തിൽ മെറ്റ എതിർത്തിരുന്നെങ്കിലും നിമയമം പാലിക്കുമെന്ന് മെറ്റ പിന്നീട് വ്യക്തമാക്കി.
അക്കൗണ്ടുകൾ കണ്ടെത്തുന്നത് AI
പ്രായപൂർത്തിയാകാത്തവർ എന്ന് സംശയിക്കുന്നവരുടെ അക്കൗണ്ടുകൾ നിർമിതബുദ്ധി (എഐ) യുടെ സഹായത്തോടെയാണ് മെറ്റ കണ്ടെത്തുന്നത്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളെ മാത്രമല്ല ഇക്കാര്യത്തിൽ മെറ്റ ആശ്രയിക്കുന്നത്. ജന്മദിനാഘോഷങ്ങൾ, സ്‌കൂൾ ഗ്രേഡുകളെക്കുറിച്ചുള്ള പരാമർശങ്ങൾ, മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്നിവയുൾപ്പെടെ പ്രൊഫൈലുകളിലെയും പ്രവർത്തനങ്ങളിലെയും സൂചനകളാണ് മെറ്റയുടെ എഐ സിസ്റ്റങ്ങൾ പരിശോധിക്കുന്നത്.
അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതിന് ശേഷം ഉപയോക്താക്കൾ വീണ്ടും പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാൻ കമ്പനി ജാഗ്രത പാലിക്കുന്നുണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള പിഴ പരമാവധി 9.9 കോടി ഓസ്ട്രേലിയൻ ഡോളറായി ഇരട്ടിയാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികൾ ഓസ്ട്രേലിയ പരിഗണിക്കുന്നതിനിടെയാണ് നീക്കം. വെള്ളിയാഴ്ച പാർലമെന്ററി സമിതി അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ മെറ്റ, ടിക്ക് ടോക്ക്, ഗൂഗിൾ, സ്‌നാപ്ചാറ്റ് എന്നിവയുടെ പ്രതിനിധികൾക്ക് ഓസ്‌ട്രേലിയ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലും പാർലമെന്ററി സമിതിയുടെ അന്വേഷണമടക്കം മെറ്റ നേരിടുന്നുണ്ട്.
Content Highlights: Meta has removed over 700,000 Instagram and Facebook accounts suspected to belong to users under 16 in Australia., The enforcement aligns with Australia's landmark social media age restriction law that took effect on December 10., Meta is utilizing AI and behavioral clues to detect underage users and prevent account recreation., Australia is considering increasing maximum fines for non-compliant platforms to A$99 million.
Published: 13 Aug 2026, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented