
മാര്‍വെലിന്റെ അവഞ്ചേഴ്സ് ഗെയിം പുറത്തിറക്കി ജാപ്പനീസ് വിഡിയോ ഗെയിം കമ്പനിയായ സ്ക്വയര്‍ എനിക്സ്. പിസി, എക്സ്ബോക്സ്, പ്ലേസ്റ്റേഷന്‍, ഗൂഗിളിന്റെ സ്റ്റേഡിയ ക്ളൗഡ് ഗെയിമിംഗ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് അവഞ്ചേഴ്സ് ഗെയിം ഔദ്യോഗികമായി അവതിരിപ്പിച്ചത്.
ഇ ഗെയിമിന് ഒരു സിംഗിള്‍ പ്ലെയര്‍ സ്റ്റോറി മോഡുണ്ട്. എന്നാല്‍ സുഹൃത്തുകള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ഓണ്‍ലൈനായും ഈ ഗെയിം കളിക്കാനാവുമെന്ന് 9 ടു 5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷത്തിലേറെയായി ആരാധകര്‍ക്കിടയില്‍ ഏറെ ആവേശം നിറച്ചുകൊണ്ടാണ് സ്ക്വയര്‍ എനിക്സ് അവഞ്ചേഴ്സ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ 2020 ല്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയ ഗെയിമുകളില്‍ ഒന്നായി മാറി അവഞ്ചേഴ്സ്.
ഗെയിം കണ്‍സോളുകളെ പോലെ ഓര്‍ഡര്‍ ചെയ്ത് ഗെയിം വാങ്ങേണ്ട ആവശ്യമില്ലാത്തതിനാല്‍ ഗൂഗിള്‍ സ്റ്റേഡിയയില്‍ മറ്റുള്ളവയേക്കാള്‍ നേരത്തെ തന്നെ ഗെയിം ലഭിക്കും. മാര്‍വല്‍ ലഗസി വേഷങ്ങളും ഇതിനൊപ്പം ലഭിക്കും.
കഴിഞ്ഞമാസം സ്റ്റേഡിയ പ്രോ അംഗങ്ങള്‍ക്ക് സ്ട്രേഞ്ച് ബ്രിഗേഡ്, കോന, മെട്രോ 2033 റിഡക്സ്, ജസ്റ്റ് ഷേപ്പ്സ് ആന്റ് ബീറ്റ്സ്, റോക്ക് ഓഫ് ഏജസ്:3 മേക്ക് ദി ബ്രേക്ക് എന്നീ അഞ്ച് പുതിയ ഗെയിമുകളാണ് സൗജന്യമായി ലഭിച്ചത്.
Content Highlights: Marvels Avengers game lands on XboX PlayStation and Stadia
Published: 05 Sept 2020, 04:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented