ജെറീനയുടെ (Gerena) ബാറ്റിൽ റോയേൽ ഗെയിമായ ‘ഫ്രീ ഫയർ ഇന്ത്യ’ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടിയുള്ള പ്രത്യേക ആപ്പ് ആയാണ് ഗെയിം പുനരവതരിപ്പിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ സുരക്ഷാ കാരണങ്ങളും ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരോധനം നേരിട്ട ചൈനീസ് ആപ്പുകളിൽ ഒന്നായിരുന്നു ഫ്രീ ഫയർ. ഐഒഎസ് ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ് ഗൂഗിൾ പ്ലേയിലും ഇപ്പോൾ ഫ്രീ ഫയർ ഇന്ത്യ ലഭ്യമാണ്.

To advertise here,

ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ വിധത്തിലുള്ള ഫീച്ചറുകളും ഇൻ ഗെയിം ഇവന്റുകളുമായാണ് ഗെയിം എത്തുന്നത്. നവംബർ 15 വരെ പ്രത്യേക ദീപാവലി കാമ്പയിൻ ഗെയിമിൽ ലഭ്യമാണ്.

വ്യത്യസ്തങ്ങളായ സ്മാർട്ഫോണുകളിൽ സുഗമമായി ആസ്വദിക്കാനാവും വിധം ഒപ്റ്റിമൈസ് ചെയ്താണ് ഫ്രീ ഫയർ ഇന്ത്യ ഒരുക്കിയതെന്ന് ജെറീന പറയുന്നു. ഇന്ത്യൻ ഇ-സ്പോർട്സ് മേഖലയെ വളർത്താനുള്ള പദ്ധതികളും ജെറീന പ്രഖ്യാപിച്ചിട്ടുണ്ട്.

മുമ്പ് മറ്റൊരു ബാറ്റിൽ റോയേൽ ഗെയിമായ പബ്ജി നിരോധിക്കപ്പെട്ടപ്പോൾ, നിർമാതാക്കളായ ക്രാഫ്റ്റൺ ബിജിഎംഐ എന്ന പേരിൽ ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ആപ്പ് ആയി ഗെയിം വീണ്ടും ഇന്ത്യയിൽ എത്തിച്ചിരുന്നു.