മെറ്റാവേഴ്‌സ് പദ്ധതിയ്ക്ക് വേണ്ടി സക്കര്‍ബര്‍ഗിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായതായി റിപ്പോര്‍ട്ട്. കോവിഡ് കാലത്ത് ഏതൊരു കമ്പനിയും നേരിട്ടപോലെ പ്രതിസന്ധി സക്കര്‍ബര്‍ഗും കമ്പനിയും നേരിട്ടെങ്കിലും സക്കര്‍ബര്‍ഗിനുണ്ടായ ചെലവ് അതിഭീമമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വര്‍ഷം ഇതുവരെ ഏകദേശം 7100 കോടിയോളം ഡോളറിന്റെ കുറവാണ് അദ്ദേഹത്തിന്റെ വരുമാനത്തിലുണ്ടായത്. ഇപ്പോള്‍ 5590 കോടി ഡോളര്‍ ആസ്തിയുള്ള ആഗോള ശതകോടീശ്വരന്‍മാരില്‍ 20-ാം സ്ഥാനത്താണിപ്പോള്‍ സക്കര്‍ബര്‍ഗ്. 2014 ന് ശേഷം അദ്ദേഹം ഏറ്റവും പിന്നിലാവുന്ന സ്ഥാനമാണിത്.
രണ്ട് വര്‍ഷം മുമ്പ് 38 വയസുകാരനായ സക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി 10600 കോടി ഡോളറായിരുന്നു. അന്ന് ജെഫ് ബെസോസ്, ബില്‍ഗേറ്റ്‌സ് തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ കൂടെയായിരുന്നു സക്കര്‍ബര്‍ഗിന്റെ സ്ഥാനം. 2021 സെപ്റ്റംബറില്‍ കമ്പനിയുടെ ഓഹരി ഏറ്റവും ഉയര്‍ന്ന 382 ഡോളറിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി ഏറ്റവും ഉയര്‍ന്ന 14200 കോടി ഡോളറിലെത്തി.
തൊട്ടടുത്ത മാസം സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിന്റെ പേര് മാറ്റി 'മെറ്റ' എന്ന പേര് സ്വീകരിക്കുകയും. കമ്പനിയുടെ പുതിയ മെറ്റാവേഴ്‌സ് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഈ സ്ഥാപനം ഇപ്പോള്‍ നഷ്ടത്തിന്റെ പാതയിലാണ്. കമ്പനിയുടെ സമീപകാല വരുമാന റിപ്പോര്‍ട്ടുകള്‍ നിരാശാജനകമാണ്. ഫെബ്രുവരി മുതല്‍ പ്രതിമാസ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വളര്‍ച്ചയൊന്നും കമ്പനി വെളിപ്പെടുത്തിയില്ല. ഓഹരി വിലയില്‍ ചരിത്രപരമായ തകര്‍ച്ചയ്ക്ക് കാരണമാവുകയും സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ നിന്ന് 3100 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ടിക് ടോക്കിനെ നേരിടാന്‍ അവതരിപ്പിച്ച ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ന്ന് കാര്യമായ വരുമാനം ലഭിക്കാത്തതും സാമ്പത്തിക പ്രതിസന്ധി കാരണം റീല്‍സിന്റെ പ്രചാരണത്തിന് വേണ്ടി പണം ചെലവഴിക്കാന്‍ സാധിക്കാതെ വന്നതും തിരിച്ചടിയായി.
മെറ്റാവേഴ്‌സിന് വേണ്ടിയുള്ള കമ്പനിയുടെ നിക്ഷേപവും ഓഹരി നഷ്ടത്തിനിടയാക്കി. അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങളിലും വലിയ തുകയുടെ നഷ്ടമുണ്ടാകാനിടയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.
അതിനിടയില്‍ ടിക് ടോക്കില്‍ നിന്നുള്ള ഉപഭോക്താക്കളെ തിരികെ കൊണ്ടുവരണം. കമ്പനിആഗോള തലത്തില്‍ അധികാരികളില്‍ നിന്ന് നേരിടുന്ന നിയന്ത്രണങ്ങളും അന്വേഷണങ്ങളും വെല്ലുവിളിയാകുന്നുണ്ട്.
ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍ തുടങ്ങിയ മെന്‍ലോ പാര്‍ക്കിലെ മറ്റ് കമ്പനികളേക്കാള്‍ മോശം സ്ഥിതിയിലാണ് ഇപ്പോള്‍ മെറ്റ. ആപ്പിളിന് 14 ശതമാനവും ആമസോണിന് 26 ശതമാനവും ഗൂഗിളിന് 29 ശതമാനവും നഷ്ടം നേരിട്ടപ്പോള്‍ മെറ്റയ്ക്ക് നേരിട്ട നഷ്ടം 57 ശതമാനമാണ്. നെറ്റ്ഫ്‌ളിക്‌സിന് 60 ശതമാനം നഷ്ടം നേരിട്ടു.
വിര്‍ച്വല്‍ റിയാലിറ്റിയിലേക്ക് കടന്നില്ലായിരുന്നുവെങ്കില്‍ ഗൂഗിളിനൊപ്പമെങ്കിലും നില്‍ക്കാമായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിലെ ടെക്‌നോളജി അനലിസ്റ്റ് മന്‍ദീപ് സിംഗ് പറഞ്ഞു. അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് പോലുള്ള ഏതെങ്കിലും സേവനങ്ങള്‍ ഒഴിവാക്കുന്നതും നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെറ്റയുടെ ഓഹരിമൂല്യവുമായി ബന്ധപ്പെട്ടാണ് സക്കര്‍ബര്‍ഗിന്റെ വരുമാനവും നില്‍ക്കുന്നത്. കമ്പനിയുടെ 35 കോടി ഡോളറിലേറെ ഓഹരിയും കയ്യാളുന്നത് അദ്ദേഹമാണ്.
Content Highlights: Mark Zuckerberg metaverse heavy cost and loss
Published: 20 Sept 2022, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented