കൊച്ചി: രാജ്യത്തെ സൈബർ സുരക്ഷാമേഖലയ്ക്കു ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2026 സെപ്റ്റംബർ അഞ്ചിന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. 'നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി' എന്നതാണ് പ്രധാന വിഷയം. ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (AWS), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്‌കോ, സീസ്‌കെലെർ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ ഉച്ചകോടിക്കു പിന്തുണ നൽകുന്നുണ്ട്.
എഫ്9 ഇൻഫോടെക്കിന്റെ നേതൃത്വത്തിൽ കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി.എസ്.സി.ഐ., ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയാണ് മറ്റ് പ്രധാന പങ്കാളികൾ.
ഹൈബി ഈഡൻ, മനോജ് എബ്രഹാം (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഓഫ് പോലീസ്), പ്രിയങ്ക ജി. (എറണാകുളം ജില്ലാ കളക്ടർ), ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ സർവകലാശാല കേരള), വിനായക് ഗോഡ്സെ (സി.ഇ.ഒ., ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ), ലെഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (റിട്ട.) (മുൻ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ, ഭാരത സർക്കാർ) തുടങ്ങിയ പ്രമുഖരും ആയിരത്തിലധികം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. തത്സമയ എ.ഐ. അറ്റാക്ക് സിമുലേഷനുകൾ, ടെക്നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവയും ഉച്ചകോടിയിലുണ്ടാകും.
ഇന്ത്യൻ സൈബർ സുരക്ഷാരംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രഥമ കെ.സി.എസ്.എസ്. സൈബർ എക്സലൻസ് അവാർഡുകൾ 2026 ഉച്ചകോടിയിൽ വിതരണം ചെയ്യും. സൈബർ സെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി എന്റർപ്രൈസ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ അവാർഡ്, സൈബർ സെക്യൂരിറ്റി ഇക്കോസിസ്റ്റം എക്സലൻസ് അവാർഡ് എന്നിങ്ങനെ അഞ്ചു പ്രമുഖ വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾക്കായി ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
വാർത്താസമ്മേളനത്തിൽ F9 ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകുമാർ മോഹനചന്ദ്രൻ, ചീഫ് ടെക്നോളജി ഓഫീസർ രാജേഷ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Content Highlights: The Kerala Cyber Security Summit (KCSS) 2026, focusing on AI-era cyber resilience and backed by global tech leaders like Google, Microsoft, and AWS, will take place at Le Méridien Kochi on September 5, featuring live AI simulations, technical masterclasses, and the KCSS Cyber Excellence Awards.
Published: 20 Aug 2026, 05:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented