കൊച്ചി: റിലയന്‍സ് ജിയോ പുതിയ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കായി ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയര്‍ ഫൈബറിന്റെ പുതിയ കണക്ഷനുകള്‍ക്ക് 1000 രൂപ ഇന്സ്റ്റലേഷന് ചാര്‍ജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാന്‍ 2121 രൂപയ്ക്ക് ലഭ്യമാകും. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകള്‍ക്കും ഓഫര്‍ ലഭിക്കും.
കൂടാതെ എയര്‍ ഫൈബര്‍ 5ജി, പ്ലസ് ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകള്‍ക്കും ഓഫര്‍ ലഭിക്കും. ഇന്ത്യയിലെ വീടുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
1.2 കോടിയിലധികം വീടുകളില്‍ നിലവില്‍ സേവനം നല്കുന്ന ജിയോ എയര്‍ ഫൈബര്‍ 99.99% സേവന മികവോടെ അതിവേഗം വളരുകയാണെന്ന് കമ്പനി പ്രസ്താവനിയില്‍ പറഞ്ഞു. പുതിയ എയര്‍ഫൈബര്‍ കണക്ഷന് ലഭിക്കാന്‍ 60008-60008 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാവുന്നതാണ്.
Content Highlights: jio air fiber, Jio Air Fiber Plans, Jio Air Fiber installation Charge
Published: 26 Jul 2024, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented