സോഷ്യല്‍മീഡിയയിൽ പത്ത് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള റോബോട്ടിനെയാണ് ഐഷോസ്പീഡ് തകർത്തത്

ഐഷോസ്പീഡ്, റിസ്ബോട്ടിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ | Photos: x.com/nojumper
പ്രമുഖ യൂട്യൂബറായ ഐഷോസ്പീഡിനെതിരെ കോടതിയെ സമീപിച്ച് റോബോട്ട് നിര്‍മാണ കമ്പനിയായ സോഷ്യല്‍ റോബോട്ടിക്സ്. തങ്ങളുടെ റോബോട്ടിനെ ഐഷോസ്പീഡ് 'ഉപദ്രവിച്ച്' തകരാറുണ്ടാക്കിയെന്ന് ആരോപിച്ചാണ് സോഷ്യല്‍ റോബോട്ടിക്സ് പരാതി നല്‍കിയത്. പത്ത് ലക്ഷം ഡോളര്‍ അഥവാ ഏകദേശം ഒമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹ്യുമനോയ്ഡ് റോബോട്ട് റിസ്ബോട്ടിനെയാണ് ഐഷോസ്പീഡ് എന്നറിയപ്പെടുന്ന ഡാരെന്‍ ജേസണ്‍ വാറ്റ്കിന്‍സ് ജൂനിയര്‍ ലൈവ് സ്ട്രീമിങ്ങിനിടെ തകര്‍ത്തത്. സോഷ്യല്‍മീഡിയയിലുടനീളം പത്ത് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള റോബോട്ടാണ് റിസ്ബോട്ട്. ഐഷോസ്പീഡിന് അഞ്ച് കോടി ഫോളോവര്‍മാരാണുള്ളത്.
സെപ്റ്റംബര്‍ 16-നാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്. ഐഷോസ്പീഡിന്റെ ലൈവ് സ്ട്രീമില്‍ പങ്കെടുക്കാനായി ക്ഷണിക്കപ്പെട്ട് എത്തിയതായിരുന്നു റിസ്ബോട്ട്. ലൈവ് സ്ട്രീമിങ്ങിനിടെ പ്രകോപിതനായ ഐഷോസ്പീഡ്, റിസ്ബോട്ടിനെ തുടര്‍ച്ചയായി ഇടിക്കുകയും നിലത്തിടുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
'ഒരു അത്യാധുനിക റോബോട്ടിനോട് ഇങ്ങനെയല്ല ഇടപഴകേണ്ടതെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ റിസ്ബോട്ടിന് അപരിഹാര്യമായ തകരാറുകളുണ്ടാകുമെന്നും ഐഷോസ്പീഡിന് നന്നായി അറിയാം. അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ റോബോട്ട് പൂര്‍ണമായി തകര്‍ന്നു. റോബോട്ടിന്റെ വായ, കഴുത്ത്, മെക്കാനിക്കല്‍ ഭാഗങ്ങള്‍, സെന്‍സറുകള്‍ തുടങ്ങിയവയെല്ലാം തകരാറിലായി.' -സോഷ്യല്‍ റോബോട്ടിക്സിന്റെ പരാതിയില്‍ പറയുന്നു.
റോബോട്ടിന് ശരിയായി നടക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. സോഷ്യല്‍ മീഡിയയിലെ കാഴ്ചക്കാരില്‍ 70 ശതമാനം ഇടിവുണ്ടായി. തലയിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കാതായി. റോബോട്ടിനെ 'കാണാനും കേള്‍ക്കാനും' സഹായിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിക്കാനുള്ള കഴുത്തിന് പിന്നിലെ പോര്‍ട്ടുകള്‍ പൂര്‍ണമായും നശിച്ചുവെന്നും പരാതിയില്‍ പറയുന്നു. നവംബറിലാണ് ഐഷോസ്പീഡിനെതിരെ സോഷ്യല്‍ റോബോട്ടിക്സ് കോടതിയെ സമീപിച്ചത്. അതേസമയം വിഷയത്തില്‍ ഐഷോസ്പീഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: IShowSpeed Sued for $10 Million After Allegedly Damaging RizBot Humanoid Robot During Livestream | Video
Published: 11 Dec 2025, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented