മുംബൈ: കുറഞ്ഞ കാലാവധിയുള്ള വോയ്‌സ്, എസ്.എം.എസ്. റീച്ചാർജിന് കുറഞ്ഞ തുകയുടെ പ്രത്യേക റീച്ചാർജ് വൗച്ചറുകൾ നിർബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തിന്റെ പതിമ്മൂന്നാം ഭേദഗതിയിലാണ് ട്രായ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ചെറു വരുമാനക്കാരായ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ റീച്ചാർജ് വൗച്ചറുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
ഇതനുസരിച്ച് ടെലികോം കമ്പനികൾ 30 ദിവസവും അതിൽ കുറവുമുള്ള കാലാവധികളിൽ വോയ്സ്, എസ്.എം.എസ്. സേവനങ്ങൾമാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ പുറത്തിറക്കണം. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വൗച്ചറുകൾ, ഡേറ്റയുമായി ബന്ധിപ്പിക്കാത്ത ദീർഘകാല വൗച്ചറുകൾ എന്നിവയും ലഭ്യമാക്കണം. ഡേറ്റയുമായി കൂട്ടിക്കെട്ടാതെ, ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ മൊബൈൽ റീച്ചാർജ് ചെയ്യാൻ സൗകര്യം ഉറപ്പാക്കുകയാണ് നിയമഭേദഗതിയിലൂടെ ട്രായ് ലക്ഷ്യമിടുന്നത്.
ഏപ്രിൽ ഏഴിനു പുറത്തിറക്കിയ കരട് നിർദേശങ്ങളിലുയർന്ന അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് ഭേദഗതികൾ. 2024-ൽ പന്ത്രണ്ടാം ഭേദഗതി നടപ്പാക്കിയപ്പോൾ വോയ്‌സ്, എസ്.എം.എസ്. സേവനങ്ങൾ മാത്രമുള്ള വൗച്ചറുകൾ ദീർഘ കാലാവധികളിൽ കേന്ദ്രീകരിക്കപ്പെട്ടു. ചെറിയ തുകയുടെ കാലാവധി കുറഞ്ഞ വൗച്ചറുകൾ ലഭിക്കാതായത് ചെറുവരുമാനക്കാർക്ക് തിരിച്ചടിയായിരുന്നു.
Content Highlights: TRAI has mandated telecom companies to introduce low-cost, short-term voice and SMS recharge vouchers to benefit low-income consumers without forcing unwanted data bundles.
Published: 23 Sept 2026, 07:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented