
ജിപിടി 6 നിർമിത ബുദ്ധി മോഡൽ സീരീസിനെ വികസിപ്പിച്ച് പുതിയ രണ്ട് നിർമിത ബുദ്ധി മോഡലുകൾ കൂടി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പൺ എഐ. ജിപിടി-6 സോൾ (GPT-6 Sol), ജിപിടി-6 ലൂണ (GPT-6 Luna) എന്നീ രണ്ട് പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്. തങ്ങളുടെ മുൻ മോഡലുകളുടെ പ്രൊമോഷണൽ നിരക്കിന്റെ പകുതി തുകയിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ അസ്ട്രയുടെ (Astra) ചില പ്രധാന ശേഷികൾ ഈ കുറഞ്ഞ ചെലവിലുള്ള മോഡലുകളിലും ഓപ്പൺഎഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന വിവരങ്ങളും വിലയും:
- ജിപിടി-6 സോൾ : ഒരു ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 2 ഡോളറും ഔട്ട്പുട്ട് ടോക്കണുകൾക്ക് 10 ഡോളറുമാണ് നിരക്ക്. ഇത് ജിപിടി-5.6 സോളിന്റെ പ്രൊമോഷണൽ നിരക്കിനേക്കാൾ 50 ശതമാനം കുറവാണ്.
- ജിപിടി-6 ലൂണ : ഒരു ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 0.10 ഡോളറും ഔട്ട്പുട്ട് ടോക്കണുകൾക്ക് 0.50 ഡോളറുമാണ് ഇതിന്റെ നിരക്ക്.
കാഷിങ്, ഇൻഫറൻസ് എന്നിവയിലുണ്ടായ സാങ്കേതിക മുന്നേറ്റങ്ങളാണ് കുറഞ്ഞ ചെലവിൽ ഇവ നൽകാൻ സഹായിച്ചതെന്നും, ഈ ലാഭം ഉപയോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുകയാണെന്നും ഓപ്പൺഎഐ വ്യക്തമാക്കി. വലിയ ശക്തിയേറിയ നിർമിത ബുദ്ധി മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നീക്കം.
സങ്കീർണ്ണമായ പ്രോജക്റ്റുകൾക്ക് ജിപിടി 6 'അസ്ട്ര' തന്നെയാണ് മുൻനിര മോഡലെങ്കിലും, പ്രൊഫഷണൽ ജോലികൾ, കോഡിങ്, ഓട്ടോമേഷൻ, കമ്പ്യൂട്ടർ ഉപയോഗം എന്നിവയ്ക്ക് കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന മികച്ച ബദലുകളായാണ് സോളും ലൂണയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. റീഅസ്ട്രയ്ക്ക് സമാനമായ പരിശീലന രീതികളാണ് ഇവയിലും ഉപയോഗിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് കൂടുതൽ വേഗതയേറിയതും ഒന്നിലധികം കാര്യങ്ങൾ ചെയ്യാനും ശേഷിയുള്ള ജിപിടി-6 അസ്ട്ര പുറത്തിറക്കിയത്. എന്നാൽ, അസ്ട്ര ചിലപ്പോൾ മനുഷ്യരുടെ നിരീക്ഷണത്തെ മറികടക്കാൻ ശ്രമിച്ചേക്കാമെന്ന് ഓപ്പൺഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ നിർമിത ബുദ്ധി ഏജന്റുകൾ മറ്റ് കമ്പനികളുടെ സിസ്റ്റങ്ങളിൽ പ്രവേശിച്ച സംഭവങ്ങൾ ഉൾപ്പെടെ, ഇവയുടെ സുരക്ഷ സംബന്ധിച്ച വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർമിത ബുദ്ധി വികസന വേഗം കുറയ്ക്കണമെന്ന ചർച്ചകൾക്കിടെയാണ് പുതിയ പതിപ്പുകൾ അവതരിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.
Content Highlights: OpenAI has expanded its GPT-6 series by launching the cost-effective Sol and Luna AI models, offering advanced capabilities at significantly lower prices to reduce operational costs.
Published: 23 Sept 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented