ഏറ്റവും പുതിയ പഠനത്തിലൂടെ ബെംഗളൂരുവിലെ മണ്ണില്‍ നിന്ന് കണ്ടെത്തിയ കൂടുതല്‍ കരുത്തുറ്റ ബാക്ടീരിയകളെ ഉപയോഗിച്ച് ഗവേഷകര്‍ ഒരുപടി മുന്നോട്ട് പോകുകയാണ് ചെയ്തത്.

ഭാവിയിൽ ഭൂമിക്ക് പുറത്തും മനുഷ്യന് വാസസ്ഥലം കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഇത്തരത്തിലുള്ള മറ്റൊരു വാസസ്ഥലമാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. എന്നാൽ അവിടെ വാസസ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ വികസിപ്പിക്കും? നിർമാണ വസ്തുക്കൾ ഭൂമിയിൽനിന്ന് എത്തിക്കേണ്ടിവരുമോ? ചൊവ്വ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് വെല്ലുവിളി ഉയർത്തുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലേക്ക് വഴിതെളിച്ചേക്കാവുന്ന ഗവേഷണത്തിന്റെ ഭാഗമായിരിക്കുകയാണ് ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല.
ചൊവ്വയുടെ മണ്ണിന്റെ അവസ്ഥകളിൽ ബാക്ടീരിയകൾ എങ്ങനെ പെരുമാറുന്നു എന്നും ചൊവ്വയിൽ ഉറച്ച സുസ്ഥിരമായ ഘടനകൾ നിർമ്മിക്കാൻ അവയെ എങ്ങനെ ഉപയോഗിക്കാം എന്നും പരിശോധിക്കുന്ന പഠനത്തിലാണ് ശുഭാംശു പങ്കാളിയായത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ശാസ്ത്രജ്ഞർ നേതൃത്വം നൽകിയ ഗവേഷണത്തിന്റെ വിശദാംശങ്ങൾ PLOS One എന്ന പിയർ-റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂമിയിലെ ചില ബാക്ടീരിയകൾക്ക് ചന്ദ്രന്റെയോ ചൊവ്വയുടെയോ മണ്ണിനെ ഇഷ്ടിക പോലെയുള്ള ഘടനകളിലേക്ക് ബന്ധിപ്പിക്കാൻ കഴിയുമെന്ന് മുൻകാല പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ചൊവ്വയുടെ കഠിനമായ രാസഘടന വെല്ലുവിളി ഉയർത്തുന്നതാണ്. ചൊവ്വയുടെ മണ്ണിൽ ഒരു ശതമാനം വരെ സാന്ദ്രതയിൽ കാണുന്ന വിഷാംശമുള്ള ക്ലോറിൻ അടിസ്ഥാനമാക്കിയുള്ള സംയുക്തമായ പെർക്ലോറേറ്റാണ് പ്രധാന വെല്ലുവിളി. ഇത്തരം സാഹചര്യങ്ങളിൽ ഭൂമിയിലെ ജീവികൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് IIScയിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിൽ പങ്കാളിയുമായ അലോക് കുമാർ പറയുന്നു.
ഏറ്റവും പുതിയ പഠനത്തിലൂടെ ബെംഗളൂരുവിലെ മണ്ണിൽ നിന്ന് കണ്ടെത്തിയ കൂടുതൽ കരുത്തുറ്റ ബാക്ടീരിയകളെ ഉപയോഗിച്ച് ഗവേഷകർ ഒരുപടി മുന്നോട്ട് പോകുകയാണ് ചെയ്തത്. ചൊവ്വയിലെ സാഹചര്യങ്ങളിൽ അവയ്ക്ക് അതിജീവിക്കാനും പ്രവർത്തിക്കാനും കഴിയുമോ എന്ന് നിരീക്ഷിക്കുന്നതിനുവേണ്ടി അവർ ഈ ബാക്ടീരിയകളെ പെർക്ലോറേറ്റിലേക്ക് തുറന്നുകാട്ടി. അപ്രതീക്ഷിതമായിരുന്നു ഇതിന്റെ ഫലം. പെർക്ലോറേറ്റ് ബാക്ടീരിയകളുടെ വളർച്ചയെ സാവധാനത്തിലാക്കുകയും സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്തപ്പോൾ, അത് കൂടുതൽ ശക്തമായ ഇഷ്ടിക രൂപവത്കരണത്തിന് ഇടയാക്കി എന്നാണ് ഗവേഷകർ പറയുന്നത്. ഈ ഗവേഷണം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് മാസ്റ്റർ ബിരുദപഠനം കൂടി ചെയ്യുന്ന ശുഭാംശു ശുക്ല പറയുന്നത്. റോഡുകൾ, ലാൻഡിങ് പാഡുകൾ, വാസസ്ഥലങ്ങൾ എന്നിവ നിർമ്മിക്കാൻ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കാനും സുരക്ഷ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Content Highlights: Explore how Indian astronaut Shubhanshu Shukla co-authored research on using bacteria and Martian soil to build sustainable structures on Mars.
Published: 30 Jan 2026, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented