ലോകത്തിലെ ഏറ്റവും ജനപ്രിയമായ വെബ് ബ്രൗസർ ഗൂഗിൾ ക്രോം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ടാബുകൾ പരസ്പരം മാറി ഉപയോഗിക്കുന്നതിലെ പ്രയാസം ലഘൂകരിക്കുന്നതിനായും പിഡിഎഫ് കൈകാര്യം ചെയ്യുന്നത് ലളിതമാക്കാനും ഡൗൺലോഡുകൾ മികച്ച രീതിയിൽ ക്രമീകരിക്കാനും സഹായിക്കുന്നതാണ് പുതിയ മാറ്റങ്ങൾ.
ഒരേസമയം രണ്ട് ടാബുകൾ സ്ക്രീനിൽ കാണാം
ക്രോമിയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒപേര ബ്രൗസറിൽ (Opera) വളരെ മുമ്പ് തന്നെ അവതരിപ്പിച്ച ഫീച്ചറാണ് സ്പ്ലിറ്റ് സ്ക്രീൻ. ഈ ഫീച്ചറാണ് ക്രോം ബ്രൗസറിൽ എത്തിയിരിക്കുന്നത്. രണ്ട് ടാബുകൾ ഒരേ സമയം സ്ക്രീനിൽ കാണാനും ഉപയോഗിക്കാനും സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ഉദാഹരണത്തിന്, ഒരു ടാബിൽ യൂട്യൂബ് വീഡിയോ നോക്കി അടുത്ത ടാബിൽ നോട്ടുകൾ എഴുതാം. ഒരു ടാബിൽ തുറന്നുവെച്ച ഡോക്യുമെന്റ് നോക്കി മറുടാബിൽ തുറന്നുവെച്ച ഗൂഗിൾ ഡോക്സിൽ പകർത്തി എഴുതാം.
ഇത് ഉപയോഗിക്കുന്നതിനായി, രണ്ട് ടാബുകൾ തുറന്നിരിക്കുന്ന വിൻഡോയിലെ ഒരു ടാബിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Add tab to new split view” എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. ടാബുകൾ ഇടത് വശത്തോ വലത് വശത്തോ എന്ന് തീരുമാനിക്കാനും അവയുടെ വലിപ്പം ആവശ്യാനുസരണം മാറ്റാനും ഉപയോക്താക്കൾക്ക് സാധിക്കും.
ബ്രൗസറിൽ തന്നെ പിഡിഎഫ് എഡിറ്റിംഗ്
പിഡിഎഫ് ഫയലുകൾ എഡിറ്റ് ചെയ്യുന്നതിനായി ഇനി അവ ഡൗൺലോഡ് ചെയ്ത് മറ്റൊരു ആപ്പിൽ തുറക്കേണ്ട ആവശ്യമില്ല. ക്രോമിലെ പുതിയ സംവിധാനം വഴി പിഡിഎഫിലെ ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാനും (highlight) അവയിൽ കുറിപ്പുകൾ ചേർക്കാനും സാധിക്കും. ഡിജിറ്റൽ സിഗ്നേച്ചറുകൾ നൽകാനും റിപ്പോർട്ടുകൾ പരിശോധിക്കാനും പഠനക്കുറിപ്പുകൾ തയ്യാറാക്കാനും ഈ ഫീച്ചർ വളരെ ഉപകാരപ്രദമാണ്.
ഡൗൺലോഡുകൾ നേരിട്ട് ഗൂഗിൾ ഡ്രൈവിലേക്ക്
ഡൗൺലോഡ് ചെയ്ത ഫയലുകൾ എവിടെയാണെന്ന് തിരയുന്നത് ഒഴിവാക്കാൻ ഗൂഗിൾ പുതിയൊരു “Save to Google Drive” ഓപ്ഷൻ അവതരിപ്പിക്കുന്നു. ഈ ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഫയലുകൾ ഡ്രൈവിലെ “Saved from Chrome” എന്ന പ്രത്യേക ഫോൾഡറിലേക്കാണ് ശേഖരിക്കപ്പെടുക.
പലവിധ ആവശ്യങ്ങൾക്കായി ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് ജോലികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കുന്ന ഈ മാറ്റങ്ങൾ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ്.
Content Highlights: Google Chrome New Update: Split Screen, PDF Editing, and Direct Drive Downloads Introduced
Published: 20 Feb 2026, 06:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented