ഗൂഗിളിൽ എർലിങ് ഹാളണ്ടിനെ തിരയുന്നവർക്ക് സർപ്രൈസ് ഒരുക്കി ടെക് ഭീമൻ. ഫിഫ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച നോർവീജിയൻ ഫോർവേഡിനെ ഇന്റർനെറ്റിൽ തിരയുന്നവർക്ക് വേണ്ടിയാണ് ഗൂഗിൾ വിസ്മയം ഒളിപ്പിച്ചിക്കുന്നത്. ഹാളണ്ടിനോടുള്ള ആദരം പ്രകടിപ്പിക്കാനാണ് സെർച്ച് എൻജിനിലെ ഈ പ്രത്യേക ഫീച്ചർ.

To advertise here,

ഗൂഗിളിൽ ഹാളണ്ടിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ ലിങ്കുകൾക്ക് പുറമെ, പരമ്പരാഗത നോർവീജിയൻ വസ്ത്രം ധരിച്ച ഏഴ് കഥാപാത്രങ്ങൾ സ്‌ക്രീനിന്റെ അടിയിലൂടെ തുഴഞ്ഞ് മുന്നേന്ന ഒരു പോപ്പ്-അപ്പ് ജനറേറ്റ് ചെയ്യപ്പെടുന്നു. ഡ്രം മുഴക്കുന്ന ശബ്ദവും പശ്ചാത്തലത്തിലുണ്ട്. മൗസ് കഴ്‌സർ സ്‌ക്രീനിലൂടെ നീങ്ങുമ്പോൾ ഇത് കേൾക്കാം.

ഗൂഗിളിന്റെ വിസ്മയത്തെക്കുറിച്ച് ഹാളണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 'ഇന്ന് ചെയ്യാനുള്ള ഒരു കാര്യം... ഗൂഗിളിൽ എന്റെ പേര് സെർച്ച ചെയ്യുക,' ഹാളണ്ട് ഇമോജിക്കൊപ്പം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. അടുത്തിടെ, ഹാളണ്ട് തന്റെ പഴയതും വൈറലായതുമായ 'കൈഗോ ജോ' എന്ന റാപ് ഗാനത്തിന്റെ റീമിക്‌സ് നോർവേയിലെ ഡിജെയും മ്യൂസിക് പ്രൊഡ്യൂസറുമായ കൈഗോയോടൊപ്പം പുറത്തിറക്കി ആരാധകരെ ഞെട്ടിച്ചിരുന്നു.

മുൻനിര താരമായി മാറുന്നതിന് മുൻപ് ഹാളണ്ട് തന്റെ സഹതാരങ്ങളായ അണ്ടർ-17 ടീം അംഗങ്ങളായ എറിക് ബോത്തീം, എറിക് ടോബിയാസ് സാൻഡ്ബെർഗ് എന്നിവരോടൊപ്പം 'ഫ്‌ളോ കിങ്‌സ്' എന്ന പേരിൽ ഒരു സംഘം രൂപവത്കരിച്ച് റാപ്പർ എന്ന നിലയിലും കുറച്ചുകാലം കാലം പ്രവർത്തിച്ചിരുന്നു. 2016-ൽ, കൗമാരക്കാരനായിരുന്ന ഹാളണ്ട് നോർവേയിലെ ബ്രിൻ എന്ന ക്ലബ്ബിന് വേണ്ടി കളിക്കുന്ന സമയത്താണ് ഈ മൂവർസംഘം 'കൈഗോ ജോ' എന്ന ഗാനം പുറത്തിറക്കിയത്.

28 വർഷത്തിനു ശേഷം നോർവേ ഫിഫ ലോകകപ്പിൽ പ്രവേശിക്കുകയും ഹാളണ്ട് ഇതുവരെ ഏഴ് ഗോളുകൾ നേടുകയും ചെയ്തതോടെ, ഈ ഗാനം സോഷ്യൽ മീഡിയയിലെ വൈറൽ ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്.