
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ശനിയുടെ ഹിമ ഉപഗ്രഹമായ എന്‍സെലാഡസില്‍ അന്യഗ്രഹ ജീവന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കാമെന്ന് സൂചിപ്പിക്കുന്ന പുതിയ തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. സ്റ്റട്ട്ഗാര്‍ട്ട് സര്‍വകലാശാലയില്‍ നിന്നുള്ള സംഘമാണ് നാസയുടെ കാസിനി ബഹിരാകാശ പേടകത്തില്‍ നിന്നുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡാറ്റ ഉപയോഗിച്ച് പഠനം നടത്തിയത്. എന്‍സെലാഡസിന്റെ ഉപരിതലത്തിലെ വിള്ളലുകളിലൂടെ പുറന്തള്ളപ്പെട്ട ചെറിയ ഹിമകണങ്ങളെ അവര്‍ വിശകലനം ചെയ്തു. ഈ കണങ്ങളില്‍ സങ്കീര്‍ണ്ണമായ ഓര്‍ഗാനിക് തന്മാത്രകള്‍ അടങ്ങിയിട്ടുണ്ടെന്നും അവ ഈ ഉപഗ്രഹം വാസയോഗ്യതയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് സൂചിപ്പിക്കുന്നുവെന്നും മുഖ്യ ഗവേഷകനായ നൊസെയര്‍ ഖവാജ സയന്‍സ് അലേര്‍ട്ടിനോട് പറഞ്ഞു.
എന്‍സെലാഡസില്‍ അതിശൈത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ കട്ടിയുള്ള ഹിമപാളികള്‍ക്ക് താഴെ ഒരു വലിയ ഭൂഗര്‍ഭ സമുദ്രം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അതിന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള വിള്ളലുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ജലധാരകള്‍ ജീവനെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള സജീവമായ ഹൈഡ്രോതെര്‍മല്‍ പ്രക്രിയകള്‍ നടക്കുന്നതായി സൂചന നല്‍കുന്നു. കാസിനി ബഹിരാകാശ പേടകം സമീപത്തുകൂടി പറന്നപ്പോള്‍ അതിലെ കോസ്മിക് ഡസ്റ്റ് അനലൈസര്‍ ഈ ജലധാരകളില്‍ നിന്ന് ഹിമകണങ്ങള്‍ ശേഖരിച്ചിരുന്നു. സജീവമായ ഒരു ജലധാരയില്‍ നിന്ന് നേരിട്ട് ശേഖരിച്ച പുതിയ ഹിമകണങ്ങളിലാണ് സമീപകാല വിശകലനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്‍സെലാഡസിലെ സമുദ്രം വാസയോഗ്യമായിരിക്കാം എന്ന ആശയത്തെ ബലപ്പെടുത്തുന്നതാണ് പഠനത്തിലെ കണ്ടെത്തല്‍. എങ്കിലും വാസയോഗ്യത ജീവന്റെ സാന്നിധ്യം ഉറപ്പുനല്‍കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാഴത്തിന്റെ യൂറോപ്പ പോലുള്ള മറ്റ് ഹിമ ഉപഗ്രഹങ്ങള്‍ക്കൊപ്പം എന്‍സെലാഡസും അന്യഗ്രഹ ജീവന്റെ തിരയലിലെ ഒരു പ്രധാന ലക്ഷ്യമാണെന്ന വര്‍ധിച്ചുവരുന്ന തെളിവുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ് ഈ പഠനം. ഭാവിയിലെ ദൗത്യങ്ങള്‍ കൗതുകമുണര്‍ത്തുന്നകൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
Content Highlights: Study reveals complex organic molecules in Enceladus` ice grains, boosting its potential for alien life. Cassini data shows conditions suitable for habitability
Published: 07 Oct 2025, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented