ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് അന്യഗ്രഹ ജീവികളെയും യു.എസ്. നാവികസേനയുടെ രഹസ്യതാവളങ്ങളിലൊന്നായ ഏരിയ 51-നെയും കുറിച്ച് താന്‍ തുടങ്ങിവെച്ച ചര്‍ച്ചകള്‍ക്ക് അദ്ദേഹം കടിഞ്ഞാണിട്ടത്.

വാഷിങ്ടൺ: അന്യഗ്രഹജീവികളെക്കുറിച്ച് നടത്തിയ പ്രസ്താവന സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതിനുപിന്നാലെ വിശദീകരണവുമായി യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ. അന്യഗ്രഹ ജീവികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ, അവർ ഭൂമിയിലെത്തുകയോ മനുഷ്യരാശിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും ഒബാമ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത കുറിപ്പിലാണ് അന്യഗ്രഹ ജീവികളെയും യു.എസ്. നാവികസേനയുടെ രഹസ്യതാവളങ്ങളിലൊന്നായ ഏരിയ 51-നെയും കുറിച്ച് താൻ തുടങ്ങിവെച്ച ചർച്ചകൾക്ക് അദ്ദേഹം കടിഞ്ഞാണിട്ടത്.
ശനിയാഴ്ച പുറത്തുവന്ന ബ്രയാൻ ടൈലർ കോഹാനുമായുള്ള അഭിമുഖത്തിലാണ് അന്യഗ്രഹജീവികളുണ്ടെന്നും എന്നാൽ, താൻ അവയെ നേരിൽ കണ്ടിട്ടില്ലെന്നും ഒബാമ പറഞ്ഞത്. പ്രപഞ്ചം വളരെ വിശാലമായതിനാൽ ഭൂമിക്കുപുറത്ത് ജീവൻ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, സൗരയൂഥങ്ങൾക്കിടയിലുള്ള ദൂരം വലുതായതിനാൽ അവർ നമ്മെ സന്ദർശിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. -ഒബാമ കുറിച്ചു. അന്യഗ്രഹ ജീവികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം.
Content Highlights: Former US President Barack Obama explains his recent statements about aliens, clarifying there`s no evidence of extraterrestrial life visiting Earth or contacting humans.
Published: 17 Feb 2026, 09:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented