ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എഐ പുതിയ 'ഗ്രോക്ക് ബോട്ട്' എന്ന ഫീച്ചർ അവതരിപ്പിച്ചു. ഉപയോക്താക്കൾക്കായി പശ്ചാത്തലത്തിൽ പ്രവർത്തിക്കാനാവുന്ന ഒരുകൂട്ടം എഐ ഏജന്റുകൾ അടങ്ങുന്നതാണ് ഈ ഗ്രോക്ക് ബോട്ട്. ലളിതമായ ചാറ്റിലൂടെ ഒരു സഹപ്രവർത്തകനോടെന്നപോലെ ഉപയോക്താക്കൾക്ക് ഈ ബോട്ടിന് ജോലികൾ നൽകാം.
24 മണിക്കൂറും പ്രവർത്തിക്കുന്ന എഐ ഏജന്റുകളാണിതിലുള്ളത്. ജോലികൾ പൂർണമായും പൂർത്തിയാക്കിയശേഷം നിങ്ങളുടെ അനുമതി (approval) ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇവ നിങ്ങളെ സമീപിക്കുകയുള്ളൂ.
ഒരു സഹപ്രവർത്തകനോട് സംസാരിക്കുന്നതുപോലെ ഡെസ്‌ക്‌ടോപ്പിൽനിന്നോ ഫോണിൽനിന്നോ ബോട്ടുകളിലേക്ക് സന്ദേശങ്ങൾ അയച്ച് നിങ്ങൾക്ക് ജോലികൾ ഏൽപ്പിക്കാം. മുൻകൂട്ടി സങ്കീർണമായ വർക്ക്ഫ്ലോകളോ റൂട്ടീനുകളോ സെറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇവ മുൻകാല സംഭാഷണങ്ങൾ ഓർത്തുവെക്കുകയും ചെയ്യും.
നിങ്ങൾക്ക് ഒരേസമയം ഒന്നിലധികം ബോട്ടുകളെ പ്രവർത്തിപ്പിക്കാൻ ഇതുവഴി സാധിക്കും. മനുഷ്യർ ഒരു ഗ്രൂപ്പിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതുപോലെ ഇവയ്ക്ക് ഗ്രൂപ്പ് ചാറ്റുകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും ജോലികൾ വിഭജിച്ചുനൽകാനും സാധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ മാത്രമേ ഇവ ഉപയോക്താവിനെ ഇടപെടുത്തുകയുള്ളൂ.
നിങ്ങൾ ഒരു ജോലി ചെയ്യുമ്പോൾ അത് നിരീക്ഷിക്കാൻ ഈ ബോട്ടിനോട് ആവശ്യപ്പെടാം. ഇത് നിങ്ങളുടെ പ്രവർത്തനരീതി കണ്ട് മനസ്സിലാക്കുകയും അത് ഒരു വർക്ക്ഫ്ലോ രീതിയായി സൂക്ഷിക്കുകയും ചെയ്യും. ഇത് നിങ്ങൾക്കൊപ്പം പ്രവർത്തിച്ച് കൂടുതൽ മിടുക്കരാവുകയും നിങ്ങളുടെ ശൈലിയും രീതികളും മനസ്സിലാക്കുകയും ചെയ്യും. കാലക്രമേണ സ്വയം മുൻകൈയെടുത്ത് കാര്യങ്ങൾ ചെയ്യാനും ആവശ്യമുള്ളപ്പോൾ മാത്രം നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാനും ഇവയ്ക്ക് സാധിക്കും.
സ്പേസ് എക്സ് എഐ ടീം ഇതിനകം അവരുടെ ദൈനംദിന ജോലികൾ എളുപ്പമാക്കുന്നതിനായി ഗ്രോക്ക് ബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. സെയിൽസ്, മാർക്കറ്റിങ്, എഞ്ചിനീയറിങ് പോലുള്ള വിഭാഗങ്ങളിലെ വിവിധ ജോലികൾക്കായി ഇതിനെ പ്രയോജനപ്പെടുത്തുന്നുണ്ട്.
നിലവിൽ ബീറ്റാ ഘട്ടത്തിലുള്ള ഈ ഫീച്ചർ, സൂപ്പർഗ്രോക്ക് ഹെവി, കർസർ അൾട്രാ, കർസർ ടീംസ് പ്രീമിയം എന്നീ വരിക്കാർക്ക് ഡെസ്ക്ടോപ്പിലും ഐഒഎസിലും ലഭ്യമാണ്. എന്റർപ്രൈസ് ഉപയോക്താക്കൾക്കായി ഒരു വെയ്റ്റ്‌ലിസ്റ്റും ഒരുക്കിയിട്ടുണ്ട്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ മുൻനിര കമ്പനികൾ സമാനമായ എഐ ഏജന്റുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്പേസ് എക്സ് എഐയും ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്. എക്സ് എഐ എന്ന സ്ഥാപനം സ്പേസ് എക്സിന് കീഴിലാക്കിയതിന് ശേഷം അടുത്തിടെയാണ് തന്റെ എഐ കമ്പനിയെ സ്പേസ് എക്സ് എഐ എന്ന് ഇലോൺ മസ്ക് റീബ്രാൻഡ് ചെയ്തത്.
Content Highlights: SpaceX AI has introduced 'Grok Bot', a new suite of 24/7 autonomous AI agents designed to handle tasks, observe user workflows, and collaborate in group chats like human coworkers.
Published: 12 Aug 2026, 09:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented