ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡിഎസ്എ) പ്രകാരമുള്ള മൂന്ന് സുതാര്യതാ ആവശ്യകതകള്‍ ലംഘിച്ചെന്നാണ് ആരോപണം. നടപടിക്കെതിരേ ട്രംപ് ഭരണകൂടം രംഗത്തുവന്നു.

വാഷിങ്ടണ്‍: തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ 'എക്‌സി'ന് 14 കോടി ഡോളര്‍ (1260 കോടി രൂപ) പിഴ ചുമത്തിയതിനുപിന്നാലെ യൂറോപ്യന്‍ യൂണിയനെതിരേ തിരിഞ്ഞ് ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ യൂണിയന്‍ റദ്ദുചെയ്യണമെന്ന് മസ്‌ക് 'എക്‌സി'ല്‍ കുറിച്ചു.
''ഇ.യു. നിര്‍ത്തലാക്കുകയും പരമാധികാരം വ്യക്തിഗതരാജ്യങ്ങള്‍ക്ക് തിരികെനല്‍കുകയും വേണം. അതുവഴി സര്‍ക്കാരുകള്‍ക്ക് അവരുടെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനാവും. യൂറോപ്പിനെ ഞാന്‍ ഇഷ്ടപ്പെടുന്നു പക്ഷേ ഇ.യു. എന്ന അധികാരരാക്ഷസനെ അംഗീകരിക്കാനാവില്ല'' -മസ്‌ക് പറഞ്ഞു.
എക്‌സിനെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇ.യു. നടത്തിയ അന്വേഷണത്തിനുശേഷമാണ് ഡിജിറ്റല്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിഴ ചുമത്തിയത്. ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡിഎസ്എ) പ്രകാരമുള്ള മൂന്ന് സുതാര്യതാ ആവശ്യകതകള്‍ ലംഘിച്ചെന്നാണ് ആരോപണം. നടപടിക്കെതിരേ ട്രംപ് ഭരണകൂടം രംഗത്തുവന്നു.
Content Highlights: Elon Musk criticizes the EU after a $140M fine on X, advocating for member states` sovereignty. Discover his strong stance.
Published: 08 Dec 2025, 08:01 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented