വ്യാജ സ്മാർട്ട്ഫോണുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന സംഘത്തെ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. ഞായറാഴ്ച മോത്തി നഗറിലെ ഒരു ഫാക്ടറിയിലും കരോൾ ബാഗിലെ രേഘർപുരയിലുള്ള രണ്ട് ഗോഡൗണുകളിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഓപ്പോ, വൺപ്ലസ്, റിയൽമി എന്നീ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്.
ചൈനയിൽനിന്ന് ബ്രാൻഡില്ലാത്ത മൊബൈൽ ഉപകരണങ്ങൾ മൊത്തമായി ഇറക്കുമതി ചെയ്ത ശേഷം, അവയ്ക്ക് വ്യാജ പാക്കിങ് നൽകി റീട്ടെയിൽ വിപണിയിൽ എത്തിക്കുകയായിരുന്നു ഇവരുടെ രീതി. ഒറിജിനൽ ഉൽപ്പന്നങ്ങളാണെന്നും അല്ലെങ്കിൽ 'ഡ്യൂട്ടി ഫ്രീ' ആയി ലഭിച്ചതാണെന്നും വിശ്വസിപ്പിച്ചാണ് ഇവർ ഇവ വിറ്റഴിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭരത് റാം, ഗൗതം കുമാർ എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് വ്യാജ പാക്കിങ് സാമഗ്രികൾ വിതരണം ചെയ്തിരുന്ന ഖാട്ടു ശ്യാം പ്രിന്റേഴ്സിലെ അമിത് മിശ്ര എന്നയാൾ ഒളിവിലാണ്.
വ്യാജ ലേബലുകളും ബോക്സുകളും പ്രിന്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന എട്ട് യന്ത്രങ്ങൾ റെയ്ഡിൽ പോലീസ് പിടിച്ചെടുത്തു. ഇതിനുപുറമെ, ആയിരക്കണക്കിന് വ്യാജ ഇയർബഡുകൾ, ഇയർഫോണുകൾ, അഡാപ്റ്ററുകൾ, പാക്കിങ് ബോക്സുകൾ, ഡൈ ഷീറ്റുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഓപ്പോ, വൺപ്ലസ്, റിയൽമി എന്നീ കമ്പനികളുടെ പ്രതിനിധികൾ ഒപ്പമുണ്ടായിരുന്നുവെന്നും, പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ വ്യാജമാണെന്ന് അവർ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കി.
എങ്ങനെ തട്ടിപ്പിൽ പെടാതിരിക്കാം
-
ഔദ്യോഗിക വെബ്സൈറ്റുകളിൽ നൽകിയിട്ടുള്ള വിലയുമായി താരതമ്യം ചെയ്യുക. വ്യാജ ഉൽപ്പന്നങ്ങൾ പൊതുവേ വളരെ കുറഞ്ഞ വിലയിലാകും വിൽക്കുന്നത്.
-
എപ്പോഴും അംഗീകൃത റീട്ടെയിലർമാർ, ഔദ്യോഗിക ബ്രാൻഡ് സ്റ്റോറുകൾ അല്ലെങ്കിൽ വിശ്വസനീയമായ ഓൺലൈൻ വിൽപ്പനക്കാർ എന്നിവരിൽനിന്ന് മാത്രം ഉപകരണങ്ങൾ വാങ്ങുക.
-
ഒറിജിനൽ ഉൽപ്പന്നങ്ങൾക്ക് വ്യക്തമായ പ്രിന്റിങ്ങും, കൃത്യമായ ലോഗോയും മികച്ച നിലവാരമുള്ള പാക്കിങ്ങും ഉണ്ടാകും. എന്നാൽ വ്യാജ ഉൽപ്പന്നങ്ങളുടെ പാക്കിങ്ങിൽ അക്ഷരത്തെറ്റുകളോ, മങ്ങിയ നിറങ്ങളോ കാണാൻ സാധ്യതയുണ്ട്.
-
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് മുൻപായി, കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകിയിട്ടുള്ള സീരിയൽ നമ്പർ, IMEI നമ്പർ അല്ലെങ്കിൽ ക്യുആർ കോഡ് എന്നിവ വഴി ഉൽപ്പന്നം ഒറിജിനൽ ആണെന്ന് ഉറപ്പുവരുത്തുക.
Content Highlights: The Delhi Police Crime Branch dismantled a syndicate manufacturing and selling counterfeit Oppo, OnePlus, and Realme devices by importing unbranded parts from China and using fake packaging.
Published: 11 May 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented