
ജയ്പുർ: റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജയ്പുർ നഗരത്തിൽ കടുത്ത നടപടി. ഒരു മുസ്‌ലിം പള്ളി, ക്ഷേത്രം, സത്സംഗ ഹാൾ എന്നിവയുൾപ്പെടെയുള്ള അഞ്ച് ആരാധനാലയങ്ങളാണ് ജയ്പുർ വികസന അതോറിറ്റി (ജെ.ഡി.എ) അധികൃതർ നീക്കം ചെയ്തത്. ഇതിനെത്തുടർന്ന് ജയ്പുർ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
റെയിൽവേ ലൈന് സമാന്തരമായി പോകുന്ന 1.5 കിലോമീറ്റർ പാതയുടെ വീതി കൂട്ടുന്നതിനായി ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതേ റോഡിലെ 134 കൈയേറ്റങ്ങൾ മേയ് 22-ന് തന്നെ ജെ.ഡി.എ ഒഴിപ്പിച്ചിരുന്നു. എന്നാൽ ആരാധനാലയങ്ങൾ സ്വയം ഒഴിഞ്ഞുപോകുന്നതിനായി അനുവദിച്ച അധിക സമയം അവസാനിച്ചതോടെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളും വർഗീയ പരാമർശങ്ങളുള്ള സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അഡീഷണൽ കമ്മിഷണർ രാജീവ് പച്ചാർ മുന്നറിയിപ്പ് നൽകി.
മൊബൈൽ ഇന്റർനെറ്റ്, സാമൂഹിക മാധ്യമങ്ങൾ, ബൾക്ക് മെസേജിങ് സേവനങ്ങൾക്ക് മാത്രമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം വോയ്‌സ് കോളുകളെ ഈ നിയന്ത്രണം ബാധിക്കില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
മേയ് 22-ന് മറ്റ് കൈയേറ്റങ്ങൾ മാറ്റിയപ്പോൾ, ആരാധനാലയങ്ങളുടെ ഭാരവാഹികൾക്ക് കെട്ടിടങ്ങൾ സ്വയം പൊളിച്ചുമാറ്റാൻ സമയം നൽകിയിരുന്നു. ഈ സമയപരിധി കഴിഞ്ഞതിനെത്തുടർന്നാണ് തിങ്കളാഴ്ച അതോറിറ്റി നേരിട്ട് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്.
Content Highlights: Following the demolition of five religious structures during an anti-encroachment drive by the Jaipur Development Authority, mobile internet services have been suspended for 24 hours to prevent the spread of communal rumors.
Published: 08 Jun 2026, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented