ടാറ്റ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം ഇസിം സേവനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് കീഴിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) പദ്ധതി. അടുത്തിടെ തമിഴ്‌നാട്ടില്‍ പരീക്ഷമാടിസ്ഥാനത്തില്‍ ഇസിം(eSIM) സേവനം ആരംഭിച്ചിരുന്നു.
ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ അത്യാധുനിക ജിഎസ്എംഎ അംഗീകൃത ഇസിം സബ്‌സ്‌ക്രിപ്ഷന്‍ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ കമ്മ്യൂണിക്കേഷന്‍സ് മൂവ് വഴിയാണ് ബിഎസ്എന്‍എലിന്റെ ഇസിം സേവനം കൈകാര്യം ചെയ്യുന്നതെന്ന് കമ്പനി പറഞ്ഞു. ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇസിം സൗകര്യം ലഭ്യമാക്കുക. ഇതുവരെ സ്വകാര്യ ടെലികോം കമ്പനികള്‍ മാത്രമാണ് ഇന്ത്യയില്‍ ഇസിം സൗകര്യം ലഭ്യമാക്കിയിരുന്നത്. ഇനി അത് ബിഎസ്എന്‍എല്ലിനും സാധിക്കും.
2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഇസിം സൗകര്യം ഉപയോഗിക്കാം. ഒരു ഫിസിക്കല്‍ സിം സ്ലോട്ടും ഒരു ഇസിം സ്ലോട്ടുമുള്ള ഉപകരണങ്ങളും ഇസിം സൗകര്യം മാത്രമുള്ള ഉപകരണങ്ങളും ഇന്ത്യയില്‍ ഉപയോഗിക്കുന്നവരുണ്ട്. അവര്‍ക്ക് ബിഎസ്എന്‍എല്‍ കണക്ടിവിറ്റി ഉപയോഗപ്പെടുത്താനാവും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപക 4ജി സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചത്. 4ജി സേവനങ്ങള്‍ മെച്ചപ്പെട്ടതിന് പിന്നാലെ 5ജി സേവനങ്ങള്‍ ആരംഭിക്കാനും ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മുംബൈയിലും ഡല്‍ഹിയിലും ബിഎസ്എന്‍എല്‍ 5ജി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: BSNL partners with Tata Communications' MOVE platform to launch pan-India eSIM services
Published: 02 Oct 2025, 09:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented