ഝാര്‍സുഗുഡ (ഒഡീഷ): രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (BSNL) തദ്ദേശീയമായി വികസിപ്പിച്ച 'സ്വദേശി' 4G സ്റ്റാക്ക് രാജ്യത്തിന് സമര്‍പ്പിച്ചു. ബിഎസ്എന്‍എല്ലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, 37,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച 97,500-ല്‍ അധികം 4ഏ ടവറുകളും അദ്ദേഹം കമ്മീഷന് ചെയ്തു.
ടെലികോം ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ ശേഷിയുള്ള ഡെന്മാര്ക്ക്, സ്വീഡന്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അഭിമാനകരമായ നിരയില്‍ ഇന്ത്യയും ഇടം പിടിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ സാങ്കേതികവിദ്യ ക്ലൗഡ് അധിഷ്ഠിതവും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമാണ്. ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ 5ജിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ ഉദ്യമത്തിലെ സുപ്രധാന നീക്കമാണ് ഈ സ്വദേശി 4ജി നെറ്റ് വര്‍ക്ക്. ഇത് ഗ്രാമീണ ജനതവിഭാഗങ്ങള്ക്കിടയിലുള്ള ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ സഹായിക്കും. ഒപ്പം ബിഎസ്എന്‍എലിന്റെ 5ജി അപ്ഗ്രേഡിന് വഴിയൊരുക്കും. രാജ്യത്തെ 26,700-ല്‍ അധികം വിദൂര ഗ്രാമങ്ങളിലേക്ക് ഈ പദ്ധതിയിലൂടെ 4G കണക്റ്റിവിറ്റി എത്തും. ഇതില്‍ ഒഡീഷയിലെ 2,472 ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. ഈ പദ്ധതി 20 ലക്ഷത്തിലധികം പുതിയ വരിക്കാരെ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ടവറുകളില്‍ ഭൂരിഭാഗവും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമെ, ഡിജിറ്റല്‍ ഭാരത് നിധിയിലൂടെ 29,000-ത്തോളം ഗ്രാമങ്ങളെ ബന്ധിപ്പിച്ച് രാജ്യത്ത് 100 ശതമാനം 4G ലഭ്യത കൈവരിച്ചതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Content Highlights: Prime Minister Narendra Modi dedicated BSNL’s indigenous 4G stack to the nation in Jharsuguda, commissioning over 97,500 4G towers built with ₹37,000 crore investment.
Published: 27 Sept 2025, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented