ന്യൂഡല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എന്‍എലിന്റെ സെല്‍ഫ് കെയര്‍ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ഓണ്‍ലൈന്‍ പണമിടപാടുകള്‍നടത്താനാവും. റിലയന്‍സ് ജിയോയും എയര്‍ടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയില്‍ യുപിഐ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ബിഎസ്എന്‍എലും ആ നിരയില്‍ അണിനിരക്കുകയാണ്.
യുപിഐ സേവനം താമസിയാതെ വരുമെന്നറിയിച്ചുകൊണ്ടുള്ള ഒരു ബാനര്‍ ബിഎസ്എന്‍എല്‍ സെല്‍ഫ്കെയര്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭീം യുപിഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമെന്നാണ് ബാനറില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നുമുതലാണ് സേവനം ആരംഭിക്കുകയെന്ന് വ്യക്തമല്ല.
ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പില്‍ ഇതിനകം നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യുക, ബില്‍ പേമെന്റ്, ലാന്റ് ലൈന്‍ സേവനങ്ങള്‍, ഫൈബര്‍ സേവനങ്ങള്‍ ബുക്ക് ചെയ്യല്‍ തുടങ്ങിയവയെല്ലാം അതില്‍പെടുന്നു. സ്വന്തം നമ്പറില്‍ റീച്ചാര്‍ജ് ചെയ്യാനും മറ്റുള്ളവര്‍ക്ക് റീച്ചാര്‍ജ് ചെയ്തുകൊടുക്കാനും സാധിക്കും.
അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പുമായി പങ്കാളിത്തം ആരംഭിച്ചതിന് ശേഷം ആധുനികവത്കരണത്തിനുള്ള ശക്തമായ നീക്കങ്ങളാണ് ബിഎസ്എന്‍എല്‍ നടത്തിവരുന്നത്. രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഒരു ലക്ഷം ടവറുകള്‍ സ്ഥാപിക്കുകയെന്ന നേട്ടത്തിനരികെ എത്തി നില്‍ക്കുകയാണ് ബിഎസ്എന്‍എല്‍. 4ജി വിന്യാസം പൂര്ണമായതിന് പിന്നാലെ 5ജി സേവനങ്ങളും ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഇതോടെ സ്വകാര്യ കമ്പനികളുമായി നേരിട്ട് മത്സരിക്കാന്‍ ബിഎസ്എഎന്‍എല്‍ പ്രാപ്തമാവും.
Content Highlights: BSNL is adding UPI payment services to its self-care app,
Published: 31 Aug 2025, 05:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented