ഉത്സവകാലത്ത് തങ്ങളുടെ 4ജി നെറ്റ് വര്‍ക്കിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ബിഎസ്എന്‍എല്‍ പുതിയ ദീവാലി ബൊണാന്‍സ 2025 ഓഫര്‍ അവതരിപ്പിച്ചു. ഒരു രൂപയാണ് പുതിയ പ്ലാനിന്റെ വില. ഈ തുകയ്ക്ക് ഒരു മാസത്തെ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ആസ്വദിക്കാനാവും. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ് ഈ പരിമിതകാല ഓഫര്‍ ലഭിക്കുക. നേരത്തെ ഫ്രീഡം ഓഫര്‍ എന്ന പേരില്‍ സമാനമായ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.
ബിഎസ്എന്‍എല്‍ ദിവാലി ബോണാന്‍സ ഓഫര്‍
- ഇന്ത്യയില്‍ ഏത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍
- ദിവസേന 2ജിബി അതിവേഗ ഡാറ്റ
- സൗജന്യ സിംകാര്‍ഡ്
30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതിന് ശേഷം ബിഎസ്എന്‍എലിന്റെ അനുയോജ്യമായ മറ്റ് പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യാം.
പുതിയ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററോ ബിഎസ്എന്‍എല്‍ റീട്ടെയിലറെയോ സന്ദര്‍ശിച്ച് ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കാം. കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷം ഒരു രൂപയുടെ ദിവാലി ബൊണാന്‍സ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. സിം കാര്‍ഡിന് മറ്റ് ചിലവുകളൊന്നും തന്നെയില്ല. ആനുകൂല്യങ്ങള്‍ ഒക്ടോബര്‍ 15 നും നവംബര്‍ 15 നും ഇടയില്‍ ഈ സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം.
Content Highlights: BSNL introduces 'Diwali Bonanza 2025' offer: 4G services for one month at just ₹1 for new customers.
Published: 17 Oct 2025, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented