ജനപ്രിയ മൊബൈല്‍ ഗെയിമായ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ (BGMI) ഇന്ത്യയില്‍ തിരികെയെത്തുന്നു. കൊറിയന്‍ ഗെയിമിങ് ബ്രാന്‍ഡായ ക്രാഫ്റ്റണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി കമ്പനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സ്വകാര്യത- സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിഗ്മി നിരോധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും മറ്റ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്ഫോമുകളില്‍നിന്നും ബിഗ്മി നീക്കം ചെയ്യപ്പെട്ടിരുന്നു.

To advertise here,