
ചെറുത്തുനില്‍പ്പിന്റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ 'റൈഫിള്‍ ക്ലബ്ബ്' പ്രേക്ഷകരേകിയ ഗംഭീര വരവേല്‍പ്പോടെ നിറഞ്ഞ സദസ്സില്‍ രണ്ടാം വാരം തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുവജനങ്ങളുടെ ഹരമായ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുമായി (ബി.ജി.എം.ഐ) ചേര്‍ന്ന് റൈഫിള്‍ ക്ലബ്ബ് ടീം പുറത്തിറക്കിയിരിക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'വേട്ട തുടങ്ങാന്‍ സ്‌ക്വാഡ് റെഡി' എന്ന തലവാചകവുമായി എത്തിയിരിക്കുന്ന വീഡിയോയില്‍ വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും വിനീത് കുമാറുമാണുള്ളത്. നിമിഷ നേരം കൊണ്ട് വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
റൈഫിള്‍ ക്ലബ്ബിലൂടെ, ഒരിക്കല്‍കൂടി തന്നിലെ സംവിധായക മികവ് അരക്കിട്ടുറപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുകയാണ് ആഷിഖ് അബു എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ മുന്‍നിര്‍ത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഉഗ്രന്‍ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്റിക് ഹീറോ ഷാജഹാന്‍ എത്തുന്നതും തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവ ബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റൈഫിള്‍ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനില്‍പ്പിന്റേയുമൊക്കെ കഥ പറയുന്ന സിനിമയില്‍ കാണിച്ച സൗഹൃദവും സാഹോദര്യവുമെല്ലാം പ്രേക്ഷകര്‍ക്ക് ആത്മാവില്‍ തൊടും വിധത്തില്‍ അനുഭവവേദ്യമാവുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരുപറ്റം അഭിനേതാക്കളുടെ മികവാര്‍ന്ന പ്രകടനമാണ് സിനിമയുടെ പ്ലസ്. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദര്‍ശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, റംസാന്‍ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, നവനി ദേവാനന്ദ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായ ഇടം നല്‍കിയാണ് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവരുടെ കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ വന്‍ ബുക്കിങ്ങുമായി കുതിപ്പ് തുടരുകയാണ്. റെട്രോ സ്‌റ്റൈല്‍ രീതിയിലാണ് ആഷിഖ് റൈഫിള്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റെക്‌സ് വിജയന്റെ സംഗീതവും വി. സാജന്റെ ചിത്രസംയോജനവും സിനിമയുടെ ഹൈലൈറ്റാണ്.
ഒ.പി.എം. സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തീപ്പാറുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.
അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ് റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Content Highlights: Video created by Raffle Club movie team and BGMI becomes viral on social media
Published: 01 Jan 2025, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented