കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഡിസംബറിലാണ് പ്രഖ്യാപനമുണ്ടായത്. ഇത് നടപ്പാക്കിയിരിക്കുകയാണ് രാജ്യം

ഓൺലൈൻ പ്രായപരിധി നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങിയതോടെ ഓസ്ട്രേലിയയിൽ വിപിഎൻ ആപ്പുകൾക്ക് ആവശ്യക്കാർ കൂടി. അതിനിടെ നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ ഓസ്ട്രേലിയൻ ഭൂപരിധിയിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വെബ്സൈറ്റുകൾ ലഭ്യമാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ പോണോഗ്രഫി വെബ്സൈറ്റ് ശൃംഖലയായ അയ്‌ലൊ.
കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഡിസംബറിലാണ് പ്രഖ്യാപനമുണ്ടായത്. ഇത് നടപ്പാക്കിയിരിക്കുകയാണ് രാജ്യം. അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉപയോക്താക്കൾക്ക് 18 വയസ്സിനു മുകളിലാണെന്ന് ഉറപ്പുവരുത്തണമെന്ന ബ്രിട്ടൻ, ഫ്രാൻസ്, വിവിധ യുഎസ് സംസ്ഥാനങ്ങൾ എന്നിവയുടെ മാതൃകയാണ് ഇപ്പോൾ ഓസ്‌ട്രേലിയയും പിന്തുടരുന്നത്. 18+ എന്ന് അടയാളപ്പെടുത്തിയ സോഫ്റ്റ്‌വേറുകൾ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നതിനു മുൻപായി ആപ്പ് സ്റ്റോറുകൾ പ്രായപരിശോധന (age checks) നടത്തണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
ഓഫ്‌ലൈൻ ലോകത്ത് കുട്ടികൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അതേ സംരക്ഷണം ഓൺലൈനിലും ലഭ്യമാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു,
അശ്ലീലദൃശ്യങ്ങൾ, അക്രമങ്ങൾ, സ്വയം ഉപദ്രവിക്കൽ, ഈറ്റിങ് ഡിസോർഡർ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രായപൂർത്തിയാകാത്തവരിൽനിന്ന് അകറ്റിനിർത്തണമെന്നാണ് എ.ഐ. അധിഷ്ഠിത ചാറ്റ്ബോട്ട് സേവനങ്ങളോട് പുതിയ നിയമം ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ (3.45 കോടി യു.എസ്. ഡോളർ) വരെ പിഴ ഈടാക്കും.
നിയമം നടപ്പായതോടെ, തിങ്കളാഴ്ച ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പുകളിൽ വിപിഎൻ ആപ്പുകൾ മുന്നിലെത്തിയെന്നാണ് ആപ്പിൾ പുഖത്തുവിട്ട കണക്ക്. സൂപ്പർ അൺലിമിറ്റഡ് പ്രോക്സി എന്ന ആപ്പ് ആണ് സോഷ്യൽ മീഡിയ ആപ്പുകൾക്കും മുകളിൽ ഇടം പിടിച്ചത്.
പോൺഹബ്ബ്, റെഡ് ട്യൂബ്, യൂപോൺ പോലെ മുൻനിര പോൺ വെബ്സൈറ്റുകളുടെ മാതൃസ്ഥാപനമാണ് അയ്‌ലൊ. അശ്ലീല സിനിമകൾ നിർമിക്കുന്ന മുൻനിര നിർമാണ കമ്പനികളും അയ്‌ലൊയുടെ ഉടമസ്ഥതയിലുണ്ട്. കമ്പനിയുടെ എല്ലാ വെബ്സൈറ്റുകളും ഓസ്ട്രേലിയയിൽ സേവനം നൽകുന്നത് അവസാനിപ്പിച്ചു. പ്രായപരിധി പരിശോധിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് കമ്പനിയെ ഈ നടപടിയിലേക്ക് നയിച്ചത്.
Content Highlights: As Australia officially begins enforcing nationwide online age restrictions and social media bans for minors, VPN downloads have surged while major adult content provider Aylo has withdrawn its services from the country.
Published: 09 Mar 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented