ആപ്പിള്‍ പുതിയ ഐഒഎസ് 26.1 അപ്‌ഡേറ്റ് പുറത്തിറക്കി. വിവിധ മെച്ചപ്പെടുത്തലുകളുമായാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ലിക്വിഡ് ഗ്ലാസ് ഡിസൈനുമായി ബന്ധപ്പെട്ട പുതിയ ഓപ്ഷനാണ് പുതിയ അപ്‌ഡേറ്റിലെ പ്രധാന സവിശേഷതകളിലൊന്ന്. ഐഒഎസ് 26 അപ്‌ഡേറ്റില്‍ അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് ഡിസൈനിന് സുതാര്യതയിലൂന്നിയ ഡിസൈന്‍ കാരണം സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ഈ പരാതി പരിഹരിക്കും വിധമാണ് 26.1 അപ്‌ഡേറ്റ് ഒരുക്കിയിരിക്കുന്നത്. പുതിയ സെറ്റിങ്‌സ് ഓപ്ഷന്‍ ഉപയോഗിച്ച് ലിക്വിഡ് ഗ്ലാസ് ഇന്റര്‍ഫെയ്‌സില്‍ ആവശ്യമായ മാറ്റങ്ങള്‍വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
iOS 26.1 ലെ പ്രധാന പുതിയ ഫീച്ചറുകള്‍:
- ലിക്വിഡ് ഗ്ലാസ് സെറ്റിങ്: ഉപഭോക്താക്കള്‍ക്ക് രണ്ട് വിഷ്വല്‍ സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കാം. ക്ലിയര്‍ ഓപ്ഷന്‍ ആണ് അതിലൊന്ന്. iOS 26ല്‍ ലഭിച്ച ക്ലിയര്‍ ഇന്റര്‍ഫെയ്‌സ് ആണിത്, സുതാര്യമായ ലുക്ക് ഇത് നിലനിര്‍ത്തും. ടിന്റഡ് ഓപ്ഷന്‍ ആണ് അടുത്തത്. ഒരു ഫ്രോസ്റ്റഡ് ലെയര്‍ ചേര്‍ത്ത് ഒപാസിറ്റി വര്‍ധിപ്പിക്കുന്നു, ഇത് ടെക്സ്റ്റും ഐക്കണുകളും കൂടുതല്‍ വ്യക്തമാക്കി കാണാന്‍ സഹായിക്കുന്നു.
- ആപ്പിള്‍ മ്യൂസികിലെ മാറ്റങ്ങള്‍: മിനി പ്ലെയറില്‍ സൈ്വപ്പ് ജെസ്ചര്‍ ഉപയോഗിച്ച് അടുത്തതോ മുന്‍പത്തെതോ ട്രാക്കിലേക്ക് വേഗത്തില്‍ മാറാാനുള്ള സൗകര്യം അവതരിപ്പിച്ചു
- എയര്‍പോഡ്‌സ് ലൈവ് ട്രാന്‍സ്ലേഷന്‍: ചൈനീസ് (സിംപ്ലിഫൈഡ്, ട്രഡിഷണല്‍), ജപ്പാനീസ്, കൊറിയന്‍, ഇറ്റാലിയന്‍ ഭാഷകള്‍ക്ക് പിന്തുണ.
- ഫിറ്റ്‌നസ് ആപ്പ്: വര്‍ക്ക്ഔട്ടുകള്‍ നേരിട്ട് മാനുവലായി ലോഗ് ചെയ്യാനുള്ള സൗകര്യം.
- ഫേസ്‌ടൈം കോളുകള്‍: മോശം നെറ്റ്വര്‍ക്ക് സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട ശബ്ദ നിലവാരം.
- പാരന്റല്‍ കണ്‍ട്രോളുകള്‍: 13 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുടെ അക്കൗണ്ടുകള്‍ക്ക് കമ്മ്യൂണിക്കേഷന്‍ സേഫ്റ്റിയും അഡള്‍ട്ട് കണ്ടന്റ് ബ്ലോക്ക് ചെയ്യുന്ന വെബ് കണ്ടന്റ് ഫില്‍ട്ടറുകളും ഉണ്ടാവും. ഇത് ഡിഫോള്‍ട്ടായി ഓണ്‍ ആയിരിക്കും (പ്രദേശം അനുസരിച്ച്).
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?
ഐഫോണില്‍ സെറ്റിങ്‌സ് - ജനറല്‍ - സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക. സ്‌ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ മുഴുവന്‍ ചാര്‍ജിലാണെന്നും ആവശ്യത്തിന് സ്‌റ്റോറേജ് ഉണ്ടെന്നും ഉറപ്പുവരുത്തുക. നിലവില്‍ ഐഒഎസ് 26 ഒഎസ് ഉള്ള എല്ലാ ഐഫോണുകളിലും പുതിയ അപ്‌ഡേറ്റ് എത്തും.
Content Highlights: Apple releases iOS 26.1 update with major feature enhancements, including new Liquid Glass settings and expanded AirPods Live Translation support.
Published: 04 Nov 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented