ടെര്‍ണസ് പുതിയ പദവി ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

പുതിയ സിഇഓ ജോൺ ടെർണസിന്റെ നേതൃത്വത്തിൽ ആപ്പിൾ പുറത്തിറക്കാനൊരുങ്ങുന്നത് 10 പുതിയ ഉത്പന്നങ്ങളെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്. ഫോൾഡബിൾ ഐഫോൺ മുതൽ ടേബിൾടോപ്പ് റോബോട്ട് വരെ ഇതിൽ ഉൾപ്പെട്ടേക്കാം.
2026 സെപ്റ്റംബർ ഒന്നിന് ജോൺ ടെർണസ് ആപ്പിളിന്റെ സിഇഒ ആയി ഔദ്യോഗികമായി ചുമതലയേൽക്കുകയാണ്. സ്ഥാനമൊഴിയുന്ന സിഇഒ ടിം കുക്ക് അദ്ദേഹത്തിന്റെ 15 വർഷത്തെ കാലാവധിക്കിടെ പുറത്തിറക്കിയതിനെക്കാൾ (ആപ്പിൾ വാച്ച്, എയർപോഡ്‌സ്, വിഷൻ പ്രോ) മൂന്നിരട്ടിയിലധികം ഉപകരണങ്ങൾ ടെർണസിന്റെ മേൽനോട്ടത്തിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫോൾഡബിൾ ഐഫോൺ ആയിരിക്കാം ആദ്യ ലോഞ്ച് എന്നും അഭ്യൂഹങ്ങളുണ്ട്.
ടെർണസ് പുതിയ പദവി ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് ആപ്പിളിന്റെ ചരിത്രത്തിലെ അടുത്ത വലിയ അധ്യായത്തിന്റെ മുഖമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നു. കമ്പനിയുടെ വരുമാനം വർധിപ്പിക്കാനും വർഷങ്ങളായി ഫോൾഡബിളുകൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ ആകർഷിക്കാനും ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഫോൾഡബിൾ ഐഫോൺ.
വിപണിയിലെ കടുത്ത മത്സരം നേരിടാൻ ആപ്പിളിന് നാല് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഫോൾഡിംഗ് മെക്കാനിസത്തിന്റെ ഈടുനിൽപ്പ്, അദൃശ്യമായ ചുളിവ്, ഐപാഡ് ശൈലിയിലുള്ള അനുഭവം, മികച്ച പ്രകടനം എന്നിവയിലാണ് ആപ്പിൾ പ്രത്യേക ശ്രദ്ധപതിപ്പിച്ചത്.
ആപ്പിൾ വീണ്ടും ലോകത്തെ മാറ്റിമറിക്കാൻ പോകുന്നുവെന്ന് ടെർണസ് ജീവനക്കാരോട് പറഞ്ഞതായി ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫോൾഡബിൾ ഐഫോണിന് പുറമെ ഒൻപത് ഉത്പന്നങ്ങൾകൂടി അവതരിപ്പിച്ചാണ് കമ്പനി ലോകത്ത ഞെട്ടിക്കാൻ ഒരുങ്ങുന്നത് എന്നാണ് അഭ്യൂഹങ്ങൾ. ഇവയാകാം ആ ഉത്പന്നങ്ങൾ.
എഐ-പവേഡ് സ്മാർട്ട് ഹോം
സ്മാർട്ട് ഹോം സാങ്കേതികവിദ്യയുമായി ആപ്പിൾ വീടുകളിൽ സാന്നിധ്യം ശക്തമാക്കുമെന്നാണ് അഭ്യൂഹങ്ങൾ. സ്മാർട്ട് ഹോം ഹബ് (സ്‌ക്രീനുള്ള ഹോംപോഡ്), മികച്ച വീഡിയോ കോളുകൾക്കായി ചലിക്കുന്നതും റോബോട്ടിക് കൈകളിൽ സ്‌ക്രീനുള്ളതുമായ ടേബിൾടോപ്പ് റോബോട്ട്, സ്വകാര്യത കേന്ദ്രീകരിച്ചുള്ള പുതിയ സെക്യൂരിറ്റി ക്യാമറ എന്നിവ ഉൾപ്പെടുന്നു.
AI വെയറബിൾസ്
ആപ്പിൾ അതിന്റെ എഐ സിസ്റ്റങ്ങളിലേക്ക് ഡാറ്റ നൽകുന്നതിനായി 'ക്യാമറ-ഫസ്റ്റ്' വെയറബിളുകൾ വികസിപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്. മെറ്റയ്ക്ക് വെല്ലുവിളി ഉയർത്താനിടയുള്ള സ്മാർട്ട് ഗ്ലാസുകൾ, സിരിക്ക് 'കണ്ണുകൾ' നൽകുന്ന ക്യാമറകളുള്ള എയർപോഡുകൾ, കഴുത്തിൽ ധരിക്കാവുന്നതോ ഷർട്ടിൽ പിൻ ചെയ്യാവുന്നതോ ആയ ഒരു വൃത്താകൃതിയിലുള്ള എഐ പെൻഡന്റ് എന്നിവ ഉൾപ്പെടുന്നു.
കമ്പ്യൂട്ടിംഗ്, AR ഉപകരണങ്ങൾ
'ടെർണസ് യുഗത്തിൽ' 2026-ന്റെ അവസാനത്തോടെ ആദ്യത്തെ ടച്ച്-സ്‌ക്രീൻ മാക്ബുക്ക് പുറത്തിറങ്ങാൻ സാധ്യതയുണ്ട്. 2028-2030 കാലഘട്ടം ലക്ഷ്യമിട്ട് ഐഫോണിനെ പൂർണമായും മാറ്റിസ്ഥാപിക്കാൻ സാധ്യതയുള്ള ഭാരം കുറഞ്ഞ ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) ഗ്ലാസ്സുകളാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 20 ഇഞ്ച് മടക്കാവുന്ന ഐപാഡും വികസനത്തിലാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Content Highlights: John Ternus succeeds as Apple CEO starting September 1, 2026., Launch of the first foldable iPhone expected shortly after taking office., Diversification into 10 new product categories including robotics and AI wearables., Planned release of the first touch-screen MacBook in late 2026., Strategic focus on integrating AI with new hardware innovations.
Published: 27 Apr 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented