ഇന്ത്യന്‍ സമയം രാത്രി 10:30-ന് ആരംഭിക്കുന്ന ഇവന്റ് ഓണ്‍ലൈനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

പുതിയ സി.ഇ.ഒ ജോൺ ടെർനസ് നയിക്കുന്ന ആപ്പിളിന്റെ 'സർപ്രൈസ് ആൻഡ് ഷൈൻ' എന്ന് പേര് നൽകിയിരിക്കുന്ന ഇവന്റ് ഇന്ന് (സെപ്റ്റംബർ 9). ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്ക്ക് പുറമെ കമ്പനി ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആദ്യത്തെ ഫോൾഡബിൾ ഐഫോൺ എന്നിവയായിരിക്കും ഇവന്റിലെ പ്രധാന ആകർഷണങ്ങൾ. ഫോൾഡബിൾ ഫോൺ ഐഫോൺ അൾട്രാ എന്നറിയപ്പെടും എന്നാണ് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
പുതിയ ആപ്പിൾ വാച്ച്, എയർപോഡ്‌സ് മോഡലുകൾ എന്നിവയ്ക്കൊപ്പം സ്മാർട്ട് ഹോം ഉൽപ്പന്നങ്ങളും ആപ്പിൾ പ്രഖ്യാപിച്ചേക്കാം. പുതിയ സി.ഇ.ഒ ജോൺ ടെർനസിന്റെ ആദ്യത്തെ പ്രധാന ആപ്പിൾ കീനോട്ട് എന്ന നിലയിലും ഈ ഇവന്റിന് പ്രാധാന്യമുണ്ട്. ഇന്ത്യൻ സമയം രാത്രി 10:30-ന് ആരംഭിക്കുന്ന ഇവന്റ് ഓൺലൈനിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
തത്സമയം കാണാൻ
ഇന്ത്യയിലെ പ്രേക്ഷകർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പിൾ ടിവി ആപ്പ്, ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവയിലൂടെ ആപ്പിൾ ഇവന്റ് തത്സമയം കാണാം.
ആദ്യ ഫോൾഡബിൾ ഐഫോൺ
ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന പ്രഖ്യാപനം ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ആണ്. ഇത് ബുക്ക്-സ്‌റ്റൈൽ ഫോൾഡിങ് ഡിസൈൻ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. നടുവിൽ നിന്ന് തുറക്കുന്ന വലിയൊരു സ്‌ക്രീൻ ഇതിലുണ്ടാകും. ഇതിന്റെ ഉൾവശത്തെ ഡിസ്പ്ലേയ്ക്ക് ഏകദേശം 7.8 ഇഞ്ചും പുറത്തെ ഡിസ്പ്ലേയ്ക്ക് 5.4 നും 5.5 ഇഞ്ചിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഫേസ് ഐഡിക്ക് (Face ID) പകരം ടച്ച് ഐഡി (Touch ID) ആയിരിക്കാം ഇതിൽ ഉപയോഗിക്കുക. പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ, ഇതിന് പിന്നിലായി രണ്ട് 48 എം.പി ക്യാമറകൾ ഉണ്ടായിരിക്കുമെന്നും, പ്രത്യേക ടെലിഫോട്ടോ ക്യാമറ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫോൾഡ് ചെയ്യുമ്പോൾ നടുവിലുണ്ടാകുന്ന മടക്ക് അടയാളം (crease) പരമാവധി കുറയ്ക്കുന്നതിൽ ആപ്പിൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ഐഫോൺ 18 പ്രോയിൽ A20 പ്രോ ചിപ്പും പുതിയ ക്യാമറയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വേരിയബിൾ അപ്പേർച്ചർ മെയിൻ ക്യാമറ ആയിരിക്കും ഇതിലെ ഏറ്റവും വലിയ ക്യാമറ മാറ്റം. പുതുക്കിയ ക്യാമറ കൺട്രോൾ ബട്ടണും ഉണ്ടായേക്കാം. ഐഫോൺ 18 പ്രോ മാക്‌സിൽ വലിയ ബാറ്ററി ഉണ്ടായേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. ഇവയ്ക്ക് പുറമെ ആപ്പിൾ വാച്ച് സീരീസ് 12, അൾട്രാ 4, എയർപോഡ്‌സ് 5 എന്നിവയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഐഒഎസ് 27 (iOS 27) റിലീസ് തീയതിയും ആപ്പിൾ പ്രഖ്യാപിച്ചേക്കാം.
Content Highlights: Apple's Surprise and Shine event takes place on September 9, 2026, led by CEO John Ternus., Debut of the first foldable iPhone, expected to be named iPhone Ultra with a 7.8-inch inner OLED display., iPhone 18 Pro and Pro Max featuring the 2nm A20 Pro chip, 12GB RAM, and variable-aperture cameras., New announcements including Apple Watch Series 12, Apple Watch Ultra 4, and AirPods 5., Pre-orders expected to start on September 12 with retail availability beginning September 18, 2026.
Published: 09 Sept 2026, 04:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented