ഭാവിയിലെ ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളില്‍ യാത്രികര്‍ക്ക് ഭക്ഷണസാമഗ്രികള്‍ ഉത്പാദിപ്പിക്കാനാകുമോയെന്ന സാധ്യതയാണ് അനില്‍ പരീക്ഷിച്ചത്.

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ(ഐ.എസ്.എസ്.) പച്ചക്കറികൾ നട്ട് വിളവെടുത്തു കഴിച്ച് നാസാശാസ്ത്രജ്ഞനും മലയാളിയുമായ അനിൽ മേനോൻ. ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ യാത്രികർക്ക് ഭക്ഷണസാമഗ്രികൾ ഉത്പാദിപ്പിക്കാനാകുമോയെന്ന സാധ്യതയാണ് അനിൽ പരീക്ഷിച്ചത്.
എക്സിൽ പങ്കുവെച്ച വീഡിയോയിൽ അനിലും സഹയാത്രികയായ ജെസിക്ക മേയറും ഐ.എസ്.എസിൽ വളർത്തിയെടുത്ത കെയ്‌ലും വസാബി മസ്റ്റാർഡ് ഇലകളും വിളവെടുത്ത് അവ ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കുന്നതായി കാണാം. ഏകദേശം ഒരു മാസമെടുത്ത് ഐ.എസ്.എസിൽ കൃഷി ചെയ്തതാണിവ. 'ഇതുവരെ ഞങ്ങൾ പാചകം ചെയ്തതിൽ ഏറ്റവും മികച്ച ഭക്ഷണമായിരിക്കുമിത്' -അനിൽ മേനോൻ കുറിച്ചു.
അതിനിടെ, അനിലും യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സോഫി അഡെനോയും ചൊവ്വാഴ്ച ബഹിരാകാശത്ത് നടന്നു. ആന്റിന മാറ്റിസ്ഥാപിക്കാനുള്ള ദൗത്യവുമായാണ് ഇരുവരും നിലയത്തിനു പുറത്തിറങ്ങിയത്. സോഫിയുടെ ആദ്യ സ്‌പെയ്സ് വോക്കും അനിലിന്റെ രണ്ടാമത്തേതുമാണ്.
Content Highlights: NASA astronaut and Malayali Anil Menon harvested space-grown vegetables on the ISS., Tested the feasibility of food production for long-term space missions., Harvested kale and wasabi mustard greens grown over a month., Successfully completed a spacewalk with ESA's Sophie Adenot to replace an antenna.
Published: 19 Aug 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented