ന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ കരട് രേഖ അനുസരിച്ച് ഇന്ത്യയിൽ നിർമിച്ച 2.5 ലക്ഷം പാസഞ്ചർ വാഹനങ്ങൾ പ്രതിവർഷം യൂറോപ്യൻ യൂണിയൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാം. ഈ വാഹനങ്ങൾക്ക് എട്ട് ശതമാനം നിരക്കിലായിരിക്കും നികുതി ഈടാക്കുകയെന്നാണ് വിവരം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് നാല് ലക്ഷം യൂണിറ്റ് വരെ ഉയരുമെന്നുമെന്നും കരട് രേഖയിൽ പറയുന്നു.

To advertise here,

50,000 യൂറോ (ഏകദേശം 55 ലക്ഷം രൂപ വരെ) വരെ വില വരുന്ന ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കുമാണ് ഈ ഇളവ് നൽകുന്നത്. ആദ്യ വർഷം എട്ട് ശതമാനമാണ് തീരുവ ഈടാക്കുന്നതെങ്കിൽ രണ്ടാം വർഷം ഇളവ് തീരുവ ആറ് ശതമാനമായി കുറയുമെന്നാണ് കരട് രേഖയിൽ വ്യക്തമാക്കുന്നത്. മൂന്നാം വർഷത്തിൽ നാല് ശതമാനമായും നാലാം വർഷത്തിൽ രണ്ട് ശതമാനമായും അഞ്ചാം വർഷത്തിൽ പൂജ്യമായും തീരുവ കുറയും.

കുറഞ്ഞ തീരുവയിൽ യുറോപ്യൻ വിപണിയിൽ എത്തിക്കാവുന്ന വാഹനങ്ങളുടെ എണ്ണം തുടക്കത്തിൽ 2.5 ലക്ഷമാണെങ്കിൽ പത്ത് വർഷമാകുന്നതോടെ ഇത് നാല് ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ട്. എന്നാൽ, 50,000 യൂറോയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് ക്വാട്ട അടിസ്ഥാനമാക്കിയുള്ള ഇളവുകൾ നൽകില്ലെന്നും കരടിൽ വ്യക്തമാക്കുന്നു. അടുത്ത വർഷം മുതൽ സ്വതന്ത്ര വ്യാപാര കരാർ പ്രബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ തീരുവ സ്ലാബ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. താരിഫ് ഷെഡ്യൂൾ അനുസരിച്ച് ആദ്യ വർഷം യൂറോപ്യൻ കാർ നിർമാതാക്കൾക്ക് ഒരുലക്ഷം കാറുകൾ കുറഞ്ഞ ഇറക്കുമതി തീരുവയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കും. പത്ത് വർഷം ആകുന്നതോടെ കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം പ്രതിവർഷം 1.6 ലക്ഷമായി ഉയരും.

ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ (ഐ.സി.ഇ), നോൺ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകൾ എന്നിവയയാണ് കുറഞ്ഞ തീരുവയിൽ ഇന്ത്യയിൽ എത്തിക്കാൻ അനുമതി നൽകുന്നത്. 15,000 യൂറോ മുതൽ 35,000 യൂറോ വരെ വിലയുള്ള ഐ.സി.ഇ, ഹൈബ്രിഡ് കാറുകൾക്ക് ആദ്യ വർഷം 35 ശതമാനം ഇറക്കുമതി തീരുവയായിരിക്കും ഈടാക്കുക. അതേസമയം, 35,000 യൂറോയ്ക്കും 50,000 യൂറോയ്ക്കും ഇടയിൽ വിലയുള്ള കാറുകൾക്കും 50,000 യൂറോയ്ക്ക് മുകളിൽ വിലയുള്ളവയ്ക്കും 30 ശതമാനം ഇറക്കുമതി തീരുവയായിരിക്കും ചുമത്തുക. 15,000 യൂറോയിൽ താഴെ വിലയുള്ള കാറുകൾക്ക് ആദ്യ വർഷം താരിഫിൽ ഇളവ് ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.

നികുതി ഇളവ് ലഭിക്കുന്ന ഒരുലക്ഷം യൂണിറ്റുകളെയും വിലയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കുന്നുണ്ട്. 15,000 യൂറോയ്ക്കും 35,000 യൂറോയ്ക്കും ഇടയിൽ വിലയുള്ള 34,000 യൂണിറ്റും 35,000 യൂറോയ്ക്കും 50,000 യൂറോയ്ക്കും ഇടയിൽ വിലയുള്ളതും 50,000 യൂറോയ്ക്ക് മുകളിൽ വിലയുള്ളതുമായി 33,000 യൂണിറ്റ് വീതവുമായി ഇളവുകളുടെ ഇറക്കുമതി ചെയ്യാൻ കഴിയുന്നതെന്നാണ് വിലയിരുത്തലുകൾ.

തീരുവ ഇളവുകളോടെ രണ്ടാം വർഷം 1,07,500 കാറുകളാണ് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നത്. മൂന്നാം വർഷം ഇത് 1,15,000 ആയി ഉയരും. നാലാം വർഷം 1.22 ലക്ഷവും അഞ്ചാം വർ,ം 1.30 ലക്ഷം വാഹനങ്ങളും തീരുവ ഇളവുകളുടെ ഇന്ത്യയിൽ എത്തിക്കാൻ അനുവദിക്കും. ഇത്തരത്തിൽ ഘട്ടം ഘട്ടമായാണ് പത്താം വർഷമാകുമ്പോഴേക്കും 1.60 ലക്ഷം കാറുകൾ നികുതി ഇളവുകൾ ബാധകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നത്.