അഡോബിയുടെ പിഡിഎഫ് ആപ്ലിക്കേഷനായ അഡോബി അക്രോബാറ്റില്‍ ജനറേറ്റീവ് എഐ ഫീച്ചറുമെത്തുന്നു. എഐയുടെ സഹായത്തോടെ പിഡിഎഫില്‍ ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഇനി സാധിക്കും. ഇതിനായി നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്ത് നല്കിയാല് മതി. അഡോബിയുടെ പുതിയ ഫയര്‍ഫ്ളൈ ഇമേജ് 3 മോഡല്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
എഐ അപ്ഡേറ്റിലൂടെ എഡിറ്റ് ഇമേജ് ഇന്‍ അക്രോബാറ്റ്, ജനറേറ്റ് ഇമേജ് ഇന്‍ അക്രോബാറ്റ് എന്നീ രണ്ട് പുതിയ ഫീച്ചറുകള്‍ അക്രോബാറ്റില്‍ ലഭിക്കും. എഡിറ്റ് ഇമേജില്‍ ജനറേറ്റീവ് ഫില്‍, റിമൂവ് ബാക്ക്ഗ്രൗണ്ട്, ഇറേസ്, ക്രോപ്പ് എന്നീ ഓപ്ഷനുകള്‍ ലഭ്യമാവും. എഐയുടെ പിന്തുണയിലാണ് ഇവയുടെ പ്രവര്‍ത്തനം.
ജനറേറ്റ് ഇമേജ് ഫീച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനും അതിന്റെ വലിപ്പവും ശൈലിയും മാറ്റാനുമെല്ലാം ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇങ്ങനെ നിര്‍മിക്കുന്ന ചിത്രം ഡോക്യുമെന്റില്‍ എവിടെ വേണമെങ്കിലും സ്ഥാപിക്കുകയും ചെയ്യാം. ഡോക്യുമെന്റുകള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ വളരെ എളുപ്പം നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുവഴി ഡോക്യുമെന്റുകള്‍ കൂടുതല്‍ സംവേദനക്ഷമവും ആകര്ഷകവുമാവും.
നേരത്തെ തന്നെ അക്രോബാറ്റില്‍ എഐ അസിസ്റ്റന്റ് ഫീച്ചര്‍ ലഭ്യമാണ്. എഐ അസിസ്റ്റന്റില്‍ പുതിയ കോണ്‍വര്‍സേഷന്‍ എഞ്ചിന് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫയര്‍ഫ്ളൈ, എഐ അസിസ്റ്റന്റ് ഫീച്ചറുകളിലൂടെ ഡോക്യുമെന്റുകളില്‍ കൂടുതല്‍ ഫലപ്രദമായ വിവരങ്ങള്‍ ഉള്ക്കൊളിക്കാനും ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ ചേര്‍ക്കാനും സാധിക്കുമെന്ന് അഡോബി ഡോക്യുമെന്റ് ക്ലൗഡ് സീനിയര്‍ വൈസ് പ്രസിഡന്റ് അഭിഗ്യാന്‍ മോദി പറഞ്ഞു.
ഫയര്‍ഫ്ളൈ.അഡോബി.കോം എന്ന വെബ് ആപ്ലിക്കേഷനിലൂടെ അഡോബി ഇമേജ് ജനറേഷന് ടൂള്‍ ഉപയോഗിക്കാം. ക്രോം, സഫാരി, ഫയര്‍ഫോക്സ് എന്നീ മൊബൈല്‍ ബ്രൗസറുകളിലും ഇത് ലഭ്യമാണ്.
Content Highlights: Adobe now allows its users to create and edit images in PDFs using AI
Published: 18 Jun 2024, 02:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented