ന്യൂഡൽഹി: ആധാറിന്റെ പകർപ്പിനുപകരം അതിന്റെ ഇലക്ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റിനൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും.
ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച് മൊബൈലിൽനിന്ന് മറ്റൊരു മൊബൈലിലേക്കോ ആപ്പിൽനിന്ന് മറ്റൊരു ആപ്പിലേക്കോ കൈമാറാനാണ് അവസരമൊരുങ്ങുന്നത്. ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾമുതൽ തീവണ്ടിയാത്രകളിലെ തിരിച്ചറിയൽ ആവശ്യത്തിനുവരെ സംവിധാനം ഉപകരിക്കും. വസ്തുരജിസ്ട്രേഷൻ സമയത്തും ഈ മാർഗം ഉപയോഗിക്കാം.
വീട്ടിലിരുന്നുതന്നെ ആധാറിലെ വിവരങ്ങൾ പുതുക്കിനൽകാനും സംവിധാനമുണ്ടാക്കുമെന്ന് യുഐഡിഎഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബുവനേഷ് കുമാർ പറഞ്ഞു.
Content Highlights: Coming soon: Share Aadhaar digitally via QR code.
Published: 17 Jun 2025, 07:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented