കൊച്ചി: ഓപ്പോ ഇന്ത്യ റെനോ 15 സീരീസിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോൺ ഓപ്പോ റെനോ 15സി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സഞ്ചാരികളെയും കണ്ടന്റ് ക്രിയേറ്റ്ഴ്സിനെയും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ടാണ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ ഡിസൈൻ, ദീർഘകാല ബാറ്ററി ശേഷി, എഐ അധിഷ്ഠിത സ്മാർട്ട് ഫീച്ചറുകൾ എന്നിവ ഫോണിന്റെ പ്രധാന പ്രത്യേകതകളാണ്.
7000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 80 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുത്തിയിരിക്കുന്ന റെനോ 15സി, അമോലെഡ് ഡിസ്പ്ലേയും ശക്തമായ പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്ന ഈ മോഡലിൽ 50 എംപി പ്രധാന ക്യാമറ, അൾട്രാ-വൈഡ്, മാക്രോ ലെൻസ് എന്നിവയോടൊപ്പം 50 എംപി അൾട്രാ-വൈഡ് സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 4കെ എച്ച്ഡിആർ വീഡിയോ റെക്കോർഡിങും എഐ അധിഷ്ഠിത ഇമേജ് എഡിറ്റിംഗ് സൗകര്യങ്ങളും ഫോണിലുണ്ട്.
ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഒപ്പോ റെനോ 15സി 8 ജിബി + 256 ജിബി വേരിയന്റിന് 34,999 രൂപയ്ക്കും, 12 ജിബി + 256 ജിബി വേരിയന്റിന് 37,999 രൂപയ്ക്കുമാണ് ലഭിക്കുക. ആഫ്റ്റർഗ്ലോ പിങ്ക്, ട്വൈലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലായി പുറത്തിറങ്ങുന്ന ഈ ഫോൺ ആമസോൺ, ഫ്ലിപ്കാർട്ട്, പ്രധാന റീട്ടെയിൽ സ്റ്റോറുകൾ, ഒപ്പോ ഇ-സ്റ്റോർ എന്നിവ വഴി വിൽപ്പനയ്ക്കെത്തും.
Content Highlights: Oppo Reno 15C Arrives with Massive 7000mAh Battery and 4K AI Video; Check Price & Specs
Published: 06 Feb 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented