ഓപ്പോയുടെ ഫ്‌ളാഗ്ഷിപ്പ് ശ്രേണിയിലേക്ക് പുതിയ ഫോണുകളെത്തി. ഫൈന്‍ഡ് എക്‌സ്9, ഫൈന്‍ഡ് എക്‌സ്9 പ്രോ എന്നീ മോഡലുകളാണ് സ്‌പെയിനിലെ ബാഴ്സിലോണയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. യൂറോപ്യന്‍, യുകെ വിപണികളിലാണ് ഈ ഫോണുകള്‍ ആദ്യം എത്തുക. പ്രകടനത്തിനും ക്യാമറ ഹാര്‍ഡ് വെയറിനും മെച്ചപ്പെട്ട ഈടുനില്‍പ്പിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍:
പ്രൊസസറും പ്രവര്‍ത്തനമികവും: ഫൈന്‍ഡ് എക്‌സ്9, ഫൈന്‍ഡ് എക്‌സ്9 പ്രോ ഫോണുകള്‍ ഡൈമെന്‍സിറ്റി 9500 പ്രൊസസ്സറിലാണ് പ്രവര്‍ത്തിക്കുന്നത്. മീഡിയടെക്കിന്റെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുറ്റ മൊബൈല്‍ ചിപ്പാണിത്. മുന്‍ തലമുറയെ അപേക്ഷിച്ച്, ഈ ചിപ്സെറ്റ് 32 ശതമാനം വേഗതയേറിയ സിപിയു, 33 ശതമാനം കൂടുതല്‍ ശക്തമായ ജിപിയു, എന്‍പിയു പ്രകടനത്തില്‍ 111 ശതമാനം വര്‍ധനവ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇത് ഊര്‍ജ്ജക്ഷമതയിലും മികച്ചതാണ്; സിപിയു പ്രവര്‍ത്തനങ്ങള്‍ക്കായി 55 ശതമാനം വരെയും എഐ ടാസ്‌ക്കുകള്‍ക്കായി 56 ശതമാനം വരെയും കുറഞ്ഞ ഊര്‍ജ്ജമാണ് ഈ ചിപ്സെറ്റ് ഉപയോഗിക്കുന്നത്.
ഡിസ്പ്ലേയും ബാറ്ററി ശേഷിയും: രണ്ട് ഫോണുകളിലും 120ഹെര്‍ട്‌സ് ഒഎല്‍ഇഡി ഡിസ്പ്ലേകളാണ് നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് 1,800 നിറ്റ്‌സ് ഫുള്‍-സ്‌ക്രീന്‍ ബ്രൈറ്റ്‌നെസും ഔട്ട്ഡോര്‍ മോഡില്‍ 3,600 നിറ്റ്‌സ് വരെ പരമാവധി ബ്രൈറ്റ്‌നെസും നല്‍കാന്‍ കഴിയും. പൂര്‍ണമായ ഇരുട്ടിലും സുഖകരമായ കാഴ്ച ഉറപ്പാക്കിക്കൊണ്ട് 1 നിറ്റ് വരെ ബ്രൈറ്റ്‌നെസ് കുറയ്ക്കാനും ഇതിന് സാധിക്കും. ഫൈന്‍ഡ് എക്‌സ്8 സീരീസില്‍ ഉപയോഗിച്ചിരുന്ന ഒപ്റ്റിക്കല്‍ സ്‌കാനറിന് പകരമായി കൂടുതല്‍ സുരക്ഷിതമായ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് റീഡറും പുതിയ ഫോണുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബാറ്ററി ശേഷിയില്‍ ഫൈന്‍ഡ് എക്‌സ്9 സീരീസ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ഫൈന്‍ഡ് എക്‌സ്9 മോഡലില്‍ 7,025എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ 5,630എംഎഎച്ച് സെല്ലില്‍ നിന്നുള്ള വലിയ വര്‍ധനവാണിത്. ഇതിന് 80 വാട്ട് വയര്‍ഡ്, 50 വാട്ട് വയര്‍ലെസ്, 10 വാട്ട് റിവേഴ്സ് ചാര്‍ജിംഗ് പിന്തുണയുണ്ട്.
വലിയ ഫൈന്‍ഡ് എക്‌സ്9 പ്രോ മോഡലില്‍ 7,500എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇത് 90 വാട്ട് വയര്‍ഡ്, 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് പിന്തുണയ്ക്കുന്നു.
അഞ്ച് വര്‍ഷത്തെ ദൈനംദിന ഉപയോഗത്തിന് ശേഷവും ഈ ബാറ്ററികളുടെ ആരോഗ്യത്തിന്റെ (ഹെല്‍ത്ത്) കുറഞ്ഞത് 80 ശതമാനമെങ്കിലും നിലനിര്‍ത്തുമെന്ന് ഓപ്പോ അവകാശപ്പെടുന്നു.
ക്യാമറയും ഈടുനില്‍പ്പും
കനം കുറഞ്ഞതും ഫ്‌ളാറ്റ് എഡ്ജുകളോടുകൂടിയതുമായ ഡിസൈനാണ് ഫൈന്‍ഡ് എക്‌സ്9, ഫൈന്‍ഡ് എക്‌സ്9 പ്രോ ഫോണുകള്‍ക്ക്. ഐപി-റേറ്റഡ് സംരക്ഷണവുമുണ്ട്. ഐപി66, ഐപി68, ഐപി69 സര്‍ട്ടിഫൈഡ് ആണിവ. അതായത് ഇവയ്ക്ക് പൊടി, വെള്ളത്തില്‍ മുങ്ങല്‍, ഹോട്ട് വാട്ടര്‍ ജെറ്റുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിയും എന്നര്‍ത്ഥം.
- ഫൈന്‍ഡ് എക്‌സ്9 പ്രോ ആണ് ക്യാമറയുടെ കാര്യത്തില്‍ മുന്നിലുള്ളത്. ഇതിന് 7-എലമെന്റ് എഫ്/1.5 ലെന്‍സും ഒഐഎസ്-ഉം ഉള്ള 50എംപി സോണി എല്‍വൈടി-828 പ്രൈമറി സെന്‍സറും (1/1.28ഇഞ്ച്) ഉണ്ട്. ഹാസല്‍ബ്ലാഡുമായി സഹകരിച്ചാണ് ഓപ്പോ ക്യാമറ ഫീച്ചറുകള്‍ ലഭ്യമാക്കുന്നത്
- പ്രധാന ആകര്‍ഷണം 200എംപി ഹാസല്‍ബ്ലാഡ് ടെലിഫോട്ടോ ക്യാമറയാണ്. ഇതിന് 1/1.56 ഇഞ്ച് സെന്‍സറും പ്രിസം ഹൈബ്രിഡ് ഒഐഎസ് ഉള്ള 70എംഎം എഫ്/2.1 ലെന്‍സും ഉണ്ട്. ഈ പുതിയ സജ്ജീകരണം ഷാര്‍പ്പ് ആയതും ഇളക്കം തട്ടാത്തതുമായ സൂം ഷോട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 4കെ 120എഫ്പിഎസ് വീഡിയോ എടുക്കുന്നതിനും പിന്തുണയ്ക്കുന്നു.
- കൂടാതെ, എക്‌സ്9 പ്രോയ്ക്ക് മാത്രമായി ടെലികണ്‍വെര്‍ട്ടര്‍ ആക്‌സസറി ഓപ്പോ അവതരിപ്പിക്കുന്നുണ്ട്. ഈ ആഡ്-ഓണ്‍ ലെന്‍സ് ഫോട്ടോകള്‍ക്ക് 10എക്‌സ് വരെയും വീഡിയോകള്‍ക്ക് 50എക്‌സ് വരെയും ഒപ്റ്റിക്കല്‍ സൂം വര്‍ധിപ്പിക്കുന്നു.
- സ്റ്റാന്‍ഡേര്‍ഡ് ഫൈന്‍ഡ് എക്‌സ്9-ല്‍ ഒഐഎസ് ഉള്ള 50എംപി സോണി എല്‍വൈടി-808 മെയിന്‍ സെന്‍സറും 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും (എല്‍വൈടി-600) 50എംപി അള്‍ട്രാ വൈഡ് ക്യാമറയും (സാംസങ് ജെഎന്‍5) ഉണ്ട്. ഒരു 9-ചാനല്‍ ട്രൂ കളര്‍ ക്യാമറ സെന്‍സറും ഓപ്പോ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വില
യൂറോപ്പില്‍, ഓപ്പോ ഫൈന്‍ഡ് എക്‌സ്9-ന് യൂറോ 999 (ഏകദേശം രൂപ 1,02,800) മുതലാണ് വില ആരംഭിക്കുന്നത്. ഫൈന്‍ഡ് എക്‌സ്9 പ്രോ-യുടെ വില യൂറോ 1,299 (ഏകദേശം രൂപ 1,33,600) ആണ്.
കളര്‍ ഓപ്ഷനുകള്‍: ഫൈന്‍ഡ് എക്‌സ്9 പ്രോ സില്‍ക്ക് വൈറ്റ്, ടൈറ്റാനിയം ചാര്‍കോള്‍ എന്നിങ്ങനെ രണ്ട് കളര്‍ ഫിനിഷുകളില്‍ ലഭ്യമാകും. സ്റ്റാന്റേഡ് ഫൈന്‍ഡ് എക്‌സ്9 സ്‌പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, വെല്‍വെറ്റ് റെഡ് എന്നീ മൂന്ന് ഷേഡുകളില്‍ വരും.
ഇന്ത്യയില്‍ എപ്പോള്‍
ഈ വര്‍ഷം നവംബറില്‍ പുതിയ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ അറിയിച്ചിട്ടില്ല എങ്കിലും നവംബര്‍ 26 ന് ഫ്‌ലാഗ്ഷിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍.
ഇന്ത്യന്‍ വിപണിയിലേക്കുള്ള രണ്ട് മോഡലുകളും പ്രാദേശികമായി തന്നെ അസംബിള്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് യൂറോപ്യന്‍ പതിപ്പുകളെ അപേക്ഷിച്ച് ഇന്ത്യയിലെ വില കുറയാന്‍ സാധ്യതയുണ്ട്.
Content Highlights: Oppo launches flagship Find X9 and Find X9 Pro globally with Dimensity 9500, up to 7,500mAh battery, and a 200MP Hasselblad Telephoto camera.
Published: 29 Oct 2025, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented