ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസായ എഫ്33 സീരീസിലെ എഫ്33 പ്രൊ 5ജി (F33 Pro 5G), എഫ്33 5ജി (F33 5G) എന്നീ മോഡലുകൾ കേരളത്തിലും വിൽപനയ്‌ക്കെത്തി. മികച്ച ക്യാമറ സംവിധാനങ്ങളും അതിനൂതനമായ വാട്ടർപ്രൂഫ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയാണ് ഈ പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്

To advertise here,

പ്രധാന സവിശേഷതകൾ:

മികച്ച സെൽഫി ക്യാമറ: 50 മെഗാപിക്‌സലിന്റെ അൾട്രാ-വൈഡ് സെൽഫി ക്യാമറയാണ് എഫ്33 പ്രൊ 5ജിയുടെ എടുത്തുപറയേണ്ട സവിശേഷത. ഇഐഎസ് (EIS), ഓട്ടോഫോക്കസ്, ജിസി50എഫ്6 (GC50F6) സെൻസർ എന്നിവയുള്ള മുൻക്യാമറ 100 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്നു. പഴയ മോഡലുകളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ ഏരിയ ഉൾക്കൊള്ളാൻ ഇതിലൂടെ സാധിക്കും.

എഐ ഗ്രൂപ്പ്ഫി (AI Groupfie): കൂട്ടമായി സെൽഫിയെടുക്കുമ്പോൾ ചിത്രം ക്രോപ്പ് ചെയ്യാതെ കൂടുതൽ മുഖങ്ങളെ ഉൾപ്പെടുത്താൻ ഇതിലെ എഐ ഗ്രൂപ്പ്ഫി എക്‌സ്‌പേർട്ട് സഹായിക്കുന്നു. ഇതിനായി സ്‌ക്രീനിൽ പ്രത്യേകം ടാപ്പ് ചെയ്യാതെ തന്നെ ക്യാമറ സ്വമേധയാ 0.6x ലേക്ക് വികസിക്കും.

ഡ്യൂവൽ-വ്യൂ വീഡിയോ: മുൻപിലെയും പിന്നിലെയും ക്യാമറകൾ ഒരേസമയം ഉപയോഗിച്ച് ഒരൊറ്റ വീഡിയോ ക്ലിപ്പായി റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ഡ്യൂവൽ-വ്യൂ വീഡിയോ ഫീച്ചർ ഈ ഫോണിലുണ്ട്.

ബാറ്ററിയും പെർഫോമൻസും: 7000 mAh-ന്റെ വലിയ ബാറ്ററി, കളർഒഎസ് 16 (ColorOS 16), 5ജി++ (5G++) കണക്റ്റിവിറ്റി എന്നിവ എഫ്33 പ്രൊ 5ജിയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

ഏറ്റവും മികച്ച വാട്ടർപ്രൂഫ് സുരക്ഷ:

സ്മാർട്ട്‌ഫോൺ വിപണിയിലെ തന്നെ ഏറ്റവും ഉയർന്ന വാട്ടർപ്രൂഫ് സർട്ടിഫിക്കേഷനായ ഐപി69കെ (IP69K), ഐപി68 (IP68), ഐപി66 (IP66) എന്നിവയോടുകൂടിയാണ് ഒപ്പോ എഫ്33 സീരീസ് വരുന്നത്. ഹൈ പ്രെഷർ വാട്ടർ ജെറ്റുകളെയും 85 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുവെള്ളത്തെയും പ്രതിരോധിക്കാൻ ഈ ഫോണിന് സാധിക്കും.

പതിനായിരത്തിലധികം തവണ വെള്ളത്തിൽ മുക്കിയുള്ള പരിശോധനകൾക്ക് വിധേയമാക്കിയ ഈ ഫോൺ, 12 മണിക്കൂർ വരെ വെള്ളത്തിനടിയിൽ കിടന്നാലും കേടുപാടുകൾ സംഭവിക്കാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മഴ, പൂൾസൈഡിലെ വെള്ളം തെറിക്കൽ, ആവി, ക്ലീനിംഗ് ലോഷനുകൾ തുടങ്ങി നിത്യജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള 36 തരം വെല്ലുവിളികളെ ചെറുക്കാൻ ഈ ഫോണിന് കഴിയും.