മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ നിന്ന് നത്തിങ് ഫോണുകളെ അടിമുടി വേറിട്ടതാക്കിയിരുന്ന ഫീച്ചറാണ് അതിലെ ഗ്ലിഫ് ഇന്‍റർഫേസ്. ബാക്ക് പാനലിലെ എൽഇഡി പ്രകാശ സംവിധാനമാണിത്. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന നത്തിങ് ഫോൺ 3യിൽ നിന്ന് ഈ ഗ്ലിഫ് ഇന്‍റർഫേസ് ഒഴിവാക്കുമെന്നാണ് നത്തിങ് പുറത്തുവിട്ട ടീസർ പോസ്റ്റ് നൽകുന്ന സൂചന. ജൂലായിൽ ഫോൺ 3 പുറത്തിറക്കുമെന്ന് കമ്പനി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു.
'വി കിൽഡ് ദി ഗ്ലിഫ് ഇന്‍റർഫേസ്' എന്നാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിനൊപ്പം നത്തിങ് നൽകിയ കുറിപ്പ്. നത്തിങ് ഫോൺ 1 ലെ ഗ്ലിഫ് ഇന്‍റർഫേസ് ലൈറ്റുകൾ ഇരുട്ടിലേക്ക് മങ്ങിപ്പോവുന്ന ഒരു ചെറുവീഡിയോയാണ് പോസ്റ്റിലുള്ളത്.
നത്തിങ് ഫോണിന്റെ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കിയിരുന്ന ഗ്ലിഫ് ഇന്‍റർഫേസ് വെറുതെ അലങ്കാരത്തിന് വെച്ചതായിരുന്നില്ല. ഫോണിലെ ശബ്ദങ്ങൾക്കൊപ്പം പ്രത്യേകം ലൈറ്റ് പാറ്റേണുകൾ സെറ്റ് ചെയ്യാൻ ഇതിൽ സാധിക്കും. അതായത് നോട്ടിഫിക്കേഷനുകൾക്കൊപ്പം പ്രത്യേക രീതിയിൽ ഈ എൽഇഡി പ്രകാശിക്കും. ചിത്രങ്ങൾ എടുക്കുമ്പോൾ സോഫ്റ്റ് ലൈറ്റായും ഇത് ഉപയോഗിക്കാം.
നത്തിങ് ഫോൺ 3 യ്ക്ക് പുതിയ രൂപവും സ്വഭാവവും നൽകാനായിരിക്കും കമ്പനിയുടെ പദ്ധതി. ഗ്ലിഫ് ഇന്റർഫെയ്സിന്റെ സ്ഥാനത്ത് ഒരു പിക്സൽ ആർട്ട് സ്ക്രീൻ ആയിരിക്കാമെന്നും സൂചനയുണ്ട്. നത്തിങ് പങ്കുവെച്ച മറ്റൊരു ടീസർ വീഡിയോയിൽ 3 എന്ന് പിക്സൽ ആർട്ട് ശൈലിയിൽ കാണിക്കുന്നുണ്ട്. ഗ്ലിഫ് ഇന്‍റർഫെയ്സ് ശൈലി മാറ്റി. പിക്സൽ ആർട്ട് ശൈലിയിൽ പിന്‍വശത്ത് എല്‍ഇഡി പ്രകാശം ക്രമീകരിക്കാനും. വിവിധ നോട്ടിഫിക്കേഷനുകൾക്കായി അത് ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.
നത്തിങ്ങിന്റെ യഥാർത്ഥ ഫ്ലാഗ്ഷിപ്പ് പ്രീമിയം മോഡലായിരിക്കും ഫോൺ 3 എന്നാണ് കമ്പനി നൽകുന്ന സൂചന. നത്തിങ് ഫോണുകളുടെ പതിപ്പ് വിലയേക്കാൾ കൂടിയ വിലയ്ക്കാവും ഇത് വിപണിയിലെത്തുക. ഒപ്പം പ്രീമിയം ഫീച്ചറുകളും ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റും ഫോണിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: Nothing confirms Glyph Interface removal from Phone 3.
Published: 30 May 2025, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented