ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജി ആഗോള വിപണിയിൽ അവതരിപ്പിച്ചു. അതിശക്തമായ 10,000mAh സിലിക്കൺ-കാർബൺ ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുമാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
1.5K റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 3,500 nits പരമാവധി ബ്രൈറ്റ്‌നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷ എന്നിവ ഡിസ്‌പ്ലേയുടെ പ്രത്യേകതകളാണ്. കൂടാതെ, സ്ക്രീൻ നനഞ്ഞിരിക്കുമ്പോഴും മികച്ച രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന വെറ്റ് ടച്ച് ടെക്നോളജി 2.0, 3,840Hz PWM ഡിമ്മിങ് എന്നിവയും ഇതിലുണ്ട്.
Snapdragon 6 Gen 5 പ്രൊസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 8GB LPDDR5X റാമും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഏറ്റവും പുതിയ HyperOS 3-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 256GB, 512GB വരെയുള്ള UFS 4.1 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളാണ് ഈ ഫോണിനുള്ളത്. 10,000mAh ബാറ്ററിയുള്ള ഫോണിൽ 100W വൈയേർഡ് ഫാസ്റ്റ് ചാർജിങ്ങും 27W റിവേഴ്സ് വൈയേർഡ് ചാർജിങ് പിന്തുണയും ലഭ്യമാണ്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും അടങ്ങുന്നതാണ് റിയർ ക്യാമറ സംവിധാനം. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. രണ്ട് ക്യാമറകളും ഉപയോഗിച്ച് 30fps-ൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും.
AI Eraser Pro, AI Reflection Removal, AI Image Enhancement, AI Sky, AI Bokeh എന്നീ എഐ ഫീച്ചറുകളും ഇതിലുണ്ട്. കൂടാതെ ചില പ്രദേശങ്ങളിൽ ഗൂഗിൾ ജെമിനി ഫീച്ചറുകളും ഇതിൽ ലഭ്യമായിരിക്കും.
പൊടിയിൽനിന്നും വെള്ളത്തിൽനിന്നും മികച്ച സുരക്ഷ ഉറപ്പാക്കുന്ന IP66, IP68 റേറ്റിങ്ങുകൾ ഫോണിനുണ്ട്. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഫേഷ്യൽ റെക്കഗ്നിഷൻ, വൈ-ഫൈ 6, ബ്ലൂടൂത്ത് 6.0, എൻഎഫ്സി (NFC), ഇൻഫ്രാറെഡ് ബ്ലാസ്റ്റർ എന്നിവയുമുണ്ട്. ഏകദേശം 229.5 ഗ്രാമാണ് ഫോണിന്റെ ഭാരം.
വില
നിലവിൽ ജപ്പാൻ വിപണിയിലാണ് ഈ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.
- 8GB + 256GB : 79,980 ജാപ്പനീസ് യെൻ (ഏകദേശം ₹47,900)
- 8GB + 512GB : 99,980 ജാപ്പനീസ് യെൻ (ഏകദേശം ₹59,900)
ക്ലൗഡ്ബ്രഷ്, പർപ്പിൾ, ബ്ലാക്ക് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സെപ്റ്റംബർ 15-ഓടെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
Content Highlights: Xiaomi has globally launched the Redmi Note 17 Pro Max 5G, boasting a massive 10,000mAh battery, 100W fast charging, and a Snapdragon 6 Gen 5 processor, with an expected India launch by mid-September.
Published: 29 Aug 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented