വിവിധ ബ്രാന്‍ഡുകളുടെ പുതിയ 5ജി സ്മാര്‍ട്‌ഫോണുകള്‍ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. പലര്‍ക്കും പലവിധ താല്‍പര്യങ്ങളായിരിക്കും ഫോണുകളോട്. ചിലര്‍ക്ക് വേണ്ടത് ബാറ്ററിയാവും, ചിലര്‍ക്ക് 5ജിയുടെ അതിവേഗ കണക്റ്റിവിറ്റിയാവാം, ചിലര്‍ക്ക് മികച്ച പെര്‍ഫോമന്‍സാവാം. എന്തായാലും പുതിയ ഫോണുകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതുകാരണം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഫോണുകള്‍ കണ്ടെത്താന്‍ പലിയ പ്രയാസപ്പെടേണ്ടി വരില്ല. അടുത്തിടെ പുറത്തിറങ്ങിയ ചില 5ജി സ്മാര്‍ട്‌ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ് അവതരിപ്പിച്ച രണ്ടാമത്തെ സ്മാര്‍ട്‌ഫോണാണ് നത്തിങ് ഫോണ്‍ 2. 6.75 ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസറാണുള്ളത്. എട്ട് ജിബി, 12 ജിബി റാം ഓപ്ഷനുകളില്‍ ഫോണ്‍ വിപണിയിലെത്തുന്നു. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 50 എംപി + 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണില്‍. 32 എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 128 മുതല്‍ 512 ജിബി വരെ സ്റ്റോറേജ് ലഭ്യമാണ്. 44999 രൂപയിലാണ് ഫോണിന്റെ വില തുടങ്ങുന്നത്.
120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 2772 x 1240 പിക്‌സല്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണ്‍ ആണിത്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 8200 പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. 16 ജിബി റാം ഉണ്ട്. 4600 എംഎഎച്ചാ ബാറ്ററിയില്‍ സൂപ്പര്‍ വൂക് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.
50+32+8 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ്ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ഫോണിന് നല്‍കിയിരക്കുന്നു. 256 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറോജുണ്ട്. 39999 രൂപയാണ് ഇതിന് വില.
6000 എം.എ.എച്ച്. ബാറ്ററിയുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തോളം ബാറ്ററി ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
സാംസങിന്റെ എക്സിനോസ് 1280 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണിന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 50 എ.പി. പ്രൈമറി ക്യാമറയായെത്തുന്ന ട്രിപ്പിള്‍ ക്യാമറും ഉള്‍പ്പെടുത്തിയിരിക്കുന്നു.
നാല് ആന്‍ഡ്രോയിഡ് ഒ.എസ്. അപ്ഡേറ്റ് ഫോണില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
മിഡ്നൈറ്റ് ബ്ലൂ, പ്രിസം സില്‍വര്‍, വാട്ടര്‍ഫാള്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലെത്തുന്ന ഫോണിന്റെ 6 ജിബി+128 ജിബി പതിപ്പിന് 18,999 രൂപയാണ് വില. 8 ജിബി +128 ജിബി സ്റ്റോറേജ് പതിപ്പിന് 20,999 രൂപയാണ് വില.
120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 2412X 1080 പിക്‌സല്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7050 5ജി പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്.8ജിബി, 12 ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി, 256 ജിബി, 1 ടിബി സ്റ്റോറേജും ഫോണില്‍ ലഭിക്കും. 5000 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജ് സൗകര്യമുണ്ട്.
100 എംപി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രോലൈറ്റ് ക്യാമറും 2 എംപി പോര്‍ട്രെയ്റ്റ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണിതില്‍. സെല്‍ഫിയ്ക്കായി 16എംപി ക്യാമറ നല്‍കിയിരിക്കുന്നു. 23999 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
6.40 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണിതിന്.(2340 x 1080) 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. സ്‌നാപ്ഡ്രാണ്‍ 888 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്.
12 എംപി വൈഡ് ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 6ജിബി, 8ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി 256 ജിബി സ്റ്റോറേജ് ഫോണിലുണ്ടാവും. 4500 എംഎഎച്ച് ആണ് ബാറ്ററി. അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. 49999 രൂപയാണ് ഇതിന് വില.
പ്രവര്‍ത്തനക്ഷമതയും ഗെയിമിങും ലക്ഷ്യമിട്ടാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. മുന്‍നിര ഫോണുകളില്‍ ഉപയോഗിക്കുന്ന ശക്തിയേറിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസറില്‍ 12 ജിബി വരെ റാം ഓപ്ഷനുകളും ഫോണിനുണ്ട്. 2400 x 1080 പിക്സല്‍ റെസലൂഷനുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്.
ഐഖൂ നിയോ 7 പ്രോയുടെ എട്ട് ജിബി വേരിയന്റിന് 34999 രൂപയാണ് വില. 12 ജിബി വേരിയന്റിന് 37999 രൂപയാണ് വില. 128 ജിബി, 256 ജിബി എന്നിങ്ങനെ വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളും ഫോണിനുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളിലും ഫോണ്‍ എത്തുന്നു.
50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം, എട്ട് എംപി വൈഡ് ആംഗിള്‍ ക്യാമറയും രണ്ട് എംപി മാക്രോ ലെന്‍സും നല്‍കിയിരിക്കുന്നു. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറ നല്‍കിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും നല്‍കിയിരിക്കുന്നു.
പരമാവധി 120 ഹെര്‍ഡ്‌സ് റിഫ്രഷ് റേറ്റുള്ള ഫോണില്‍ 6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് (2772 x 1240 പിക്‌സല്‍)ഫോണിന്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്
8ജിബി, 16 ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി, 256 ജിബി സ്‌റ്റോറേജ് ലഭിക്കും.
ആന്‍ഡ്രോയിഡ് 13 ല്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ ഓഎസ് 13.1 ആണ് ഇതില്‍. 5000 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് സൗകര്യമുണ്ട്.
50 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണില്‍. 16 എംപി ആണ് സെല്‍ഫി ക്യാമറ. 37999 രൂപയാണ് ഇതിന് വില.
Content Highlights: new launched 5g smartphones july 2023
Published: 17 Jul 2023, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented