ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്തയുമായി മോട്ടറോള വീണ്ടും എത്തുന്നു. മോട്ടറോള റേസര്‍ 60, റേസര്‍ 60 അള്‍ട്രാ എന്നീ ഫോൾഡബിൾ സ്മാര്‍ട്‌ഫോണുകള്‍ ഏപ്രില്‍ 24-ന് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഡിസ്പ്ലേ, ശക്തമായ പ്രോസസര്‍, മെച്ചപ്പെട്ട ബാറ്ററി, ക്യാമറ എന്നിവയുമായാണ് ഈ സ്മാര്‍ട്‌ഫോണുകള്‍ എത്തുന്നത്.

To advertise here,

മോട്ടറോള റേസര്‍ 60 അള്‍ട്രാ: പ്രധാന ഫീച്ചറുകള്‍

മോട്ടറോള റേസര്‍ 60 അള്‍ട്രാ (യുഎസില്‍ റേസര്‍+ 2025 എന്നറിയപ്പെടുന്നു) ശക്തമായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിക്കുന്നത്. 16ജിബി LPDDR5X റാമും 512 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജും ഉള്ള ഈ ഫോണ്‍, ചില പ്രദേശങ്ങളില്‍ 1ടിബി ഓപ്ഷനുമായി ലഭ്യമാണ്. ആന്‍ഡ്രോയിഡ് 15-ന്റെ ഏറ്റവും പുതിയ പതിപ്പാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്.

ഡിസ്പ്ലേ: 7 ഇഞ്ച് എല്‍ടിപിഒ പി-ഒഎല്‍ഇഡി പ്രധാന ഡിസ്പ്ലേ 1224p+ റെസല്യൂഷനും 464ppi പിക്‌സല്‍ സാന്ദ്രതയും നല്‍കുന്നു. 165Hz റിഫ്രഷ് റേറ്റ്, 4,000 നിറ്റ്സ് ബ്രൈറ്റ്നെസ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 4 ഇഞ്ച് പിഒഎല്‍ഇഡി കവര്‍ ഡിസ്പ്ലേ 3,000 നിറ്റ്സ് ബ്രൈറ്റ്നെസും ഗൊറില്ല ഗ്ലാസ് സെറാമിക് സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു.

ബാറ്ററി: 4,700mAh ബാറ്ററി 68 വാട്ട് വയര്‍ഡ്, 30വാട്ട് വയര്‍ലെസ് ചാര്‍ജിങ് പിന്തുണയ്ക്കും. 36 മണിക്കൂറിലധികം ബാറ്ററി ലൈഫ് മോട്ടറോള ഉറപ്പ് നല്‍കുന്നു.

ക്യാമറ: 50 എംപി പ്രധാന ക്യാമറ (എഫ്/1.8, ഒഐഎസ്), 50 എംപി 122ഡിഗ്രി അള്‍ട്രാ-വൈഡ്/മാക്രോ ക്യാമറ, 50 എംപി സെല്‍ഫി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 8കെ വീഡിയോ റെക്കോര്‍ഡിംഗ് (30എഫ്പിഎസ്), 4കെ (60എഫ്പിഎസ്) സൗകര്യങ്ങളുണ്ട്.

ഡിസൈന്‍ & ഈട്: ടൈറ്റാനിയം ഉപയോഗിച്ച് ശക്തിപ്പെടുത്തിയ ഹിഞ്ച്, IP48 റേറ്റിംഗ് (പൊടി, വെള്ളം എന്നിവയില്‍ നിന്ന് സംരക്ഷണം), റിയോ റെഡ്, സ്‌കാരാബ്, മൗണ്ടന്‍ ട്രെയില്‍, കാബറേ എന്നീ പാന്റോണ്‍ നിറങ്ങളില്‍ ലഭ്യമാണ്.

അധിക ഫീച്ചറുകള്‍: ഡിജിറ്റല്‍ കാര്‍ കീ (BMW, മിനി മോഡലുകള്‍ക്ക്), ഡോള്‍ബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകള്‍, എന്‍എഫ്‌സി, അള്‍ട്രാ വൈഡ് ബാന്‍ഡ് (യുഡബ്ല്യൂബി) എന്നിവ പിന്തുണയ്ക്കുന്നു.

മോട്ടറോള റേസര്‍ 60

കുറഞ്ഞ വിലയില്‍ ഫോള്‍ഡബിള്‍ ഫോണ്‍ അനുഭവം നല്‍കുന്ന സ്മാര്‍ട്‌ഫോണാണ് മോട്ടറോള റേസര്‍ 60 (യുഎസില്‍ റേസര്‍ 2025). മിതമായ അപ്ഗ്രേഡുകളോടെ, ഈ മോഡല്‍ താങ്ങാനാവുന്ന വിലയില്‍ മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

പ്രോസസര്‍ & മെമ്മറി: മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7400എക്‌സ് ചിപ്സെറ്റ്, 8ജിബി/12ജിഹി/16ജിബി റാം, 128 ജിബി - 512 ജിബി സ്റ്റോറേജ് (1 ടിബി എക്‌സ്‌ക്ലൂസീവ് മോഡലുകള്‍).

ഡിസ്പ്ലേ: 6.9 ഇഞ്ച് പിഒഎല്‍ഇഡി പ്രധാന ഡിസ്പ്ലേ (120ഹെര്‍ട്‌സ്, 1080 പിക്‌സല്‍+, 3,000 നിറ്റ്സ്), 3.6 ഇഞ്ച് കവര്‍ ഡിസ്പ്ലേ (1,700 നിറ്റ്സ്).
ബാറ്ററി: 4,500 എംഎഎച്ച് ബാറ്ററി, 30 വാട്ട് വയര്‍ഡ്, 15 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്.

ക്യാമറ: 50എംപി പ്രധാന ക്യാമറ (ഒഐഎസ്), 13 എംപി അള്‍ട്രാ-വൈഡ്/മാക്രോ, 32 എംപി സെല്‍ഫി ക്യാമറ.

ഈട്: ഐപി48 റേറ്റിംഗ്, മെച്ചപ്പെട്ട ഹിഞ്ച്.

വിലയും ലഭ്യതയും

ഇന്ത്യ: റേസര്‍ 60-ന്റെ വില 69,990 രൂപയില്‍ ആരംഭിക്കുന്നു, റേസര്‍ 60 അള്‍ട്രാ 89,990 രൂപയില്‍ ലഭ്യമാണ്.

യുഎസ്: റേസര്‍ 60 ($700), റേസര്‍+ 2025 ($1,300). മെയ് 7-ന് പ്രീ-ഓര്‍ഡര്‍, മെയ് 15-ന് ലഭ്യമാവും

കാനഡ: മെയ് 7-ന് പ്രീ-ഓര്‍ഡര്‍, റേസര്‍ 60 മെയ് 15-നും റേസര്‍+ ജൂണ്‍ 3-നും.

യുകെ: റേസര്‍ 60 അള്‍ട്രാ (16ജിബി/512ജിബി) £1,100