മോട്ടോറോളയുടെ റേസര്‍ 60 ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെയ് 28 ബുധനാഴ്ചയാണ് ഈ ക്ലാംഷെല്‍ സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചത്. മീഡിയാ ടെക്കിന്റെ മിഡ്‌റേഞ്ച് പ്രൊസസര്‍ ചിപ്പ്‌സെറ്റായ ഡൈമെന്‍സിറ്റി 7400 എക്‌സ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോ എഐ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. 

To advertise here,

6.9 ഇഞ്ച് 120 ഹെര്‍ട്‌സ് പിഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഫോണില്‍. ഒപ്പം 3.6 ഇഞ്ച് പിഒഎല്‍ഇഡി കവര്‍ സ്‌ക്രീനും ഫോണിനുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള സ്‌ക്രീനുകളാണിത്. അഞ്ച് ലക്ഷത്തിലേറെ തവണ ഫ്‌ളിപ് ടെസ്റ്റ് ചെയ്ത ഫോണ്‍ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഐപി 48 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സും ഫോണിനുണ്ട്. 

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹെലോ യുഐ ആണ് ഫോണില്‍. മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും നാല് വര്‍ഷത്തെ സുരക്ഷാ പാച്ചും ഫോണില്‍ ലഭിക്കും. 8ജിബി LPDDR4X റാമും 256 ജിബി സ്റ്റോറേജും ഫോണിനുണ്ട്. 

ഡ്യുവല്‍ ക്യാമറയാണ് ഫോണില്‍. 50 എംപി പ്രൈമറി സെന്‍സറില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. 13 എംപി അള്‍ട്രാവൈഡ് സെന്‍സറാണ് രണ്ടാമത്തേത്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. ഫോട്ടോ ബൂത്ത്, ടെന്റ് മോഡ്, എഐ ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ്, ഡെസ്‌ക് മോഡ്, വീഡിയോ എന്‍ഹാന്‍സ്‌മെന്റ്,  ഡെസ്‌ക് മോഡ്, വീഡിയോ എന്‍ഹാന്‍സ്‌മെന്റ്, കാംകോറെഡെര്‍, എഐ-അധിഷ്ടിത സ്‌റ്റെബിലൈസേഷന്‍ തുടങ്ങിയ എഐ ഫീച്ചറുകള്‍ ക്യാമറ ആപ്പില്‍ ലഭ്യമാണ്. 

4500 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് വയേര്‍ഡ് ചാര്‍ജിങും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. 

ലൈറ്റെസ്റ്റ് സ്‌കൈ, ജിബ്രാള്‍ട്ടര്‍ സീ, സ്പ്രിങ് ബഡ് എന്നീ കളര്‍ വേരിയന്റുകലാണ് ഫോണിനുള്ളത്. ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, മോട്ടോറോള വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ജൂണ്‍ നാലിന് ഫോണ്‍ വില്‍പനയ്‌ക്കെത്തും. 49999 രൂപയാണ് ഫോണിന് വില.