സാംസങ്ങിന്റെ ഈ വർഷത്തെ ഗാലക്സി അൺപാക്ക്ഡ് പരിപാടി ജൂലൈ 22-ന് നടക്കും. "ദി ന്യൂ ഷേപ്പ് അൺഫോൾഡ്സ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ഇത്തവണത്തെ അവതരണ പരിപാടി എത്തുന്നത്. സാംസങ്ങിന്റെ ഫോൾഡബിൾ ഉപകരണങ്ങളിൽ മൂന്നാമതൊരു ഫോർമാറ്റുകൂടി ഇത്തവണ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

വലിയ ബുക്ക്-സ്റ്റൈൽ ഫോൾഡബിളുകളേക്കാൾ നീളം കുറഞ്ഞതും എന്നാൽ വീതിയുള്ളതുമായ പതിപ്പായിരിക്കും ഇതെന്നാണ് അഭ്യൂഹം. അതിന് കൂടുതൽ ബലം നൽകുകയാണ് ഇവന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ. ഇതിൽ ടിക്കറ്റിന്റെ മുകൾഭാഗം കീറിക്കളഞ്ഞ് നീളം കുറയ്ക്കുന്നതായി കാണാം. ചൈനീസ് ബ്രാൻഡായ വാവേയ് പ്യൂറ എക്സ് മാക്സിനോടും വരാനിരിക്കുന്ന ഫോൾഡബിൾ ഐഫോണിനോടും മത്സരിക്കാനാണ് സാംസങ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വീതി കുറഞ്ഞ ഫോൾഡബിളിനൊപ്പം, നിലവിലുള്ള ഫ്ലിപ്പ് (Flip), ഫോൾഡ് (Fold) ഫോണുകളുടെ പുതുക്കിയ പതിപ്പുകളും സാംസങ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൾഡ് ഫോണിനെ 'സെഡ് ഫോൾഡ് 8 അൾട്രാ' (Z Fold 8 Ultra) എന്ന് പുനർനാമകരണം ചെയ്യാനും സാധ്യതയുണ്ട്. പുതിയ ഗാലക്സി വാച്ചുകളും പുറത്തിറങ്ങാൻ സാധ്യതയുണ്ട്; ഗാലക്സി വാച്ചിലും കൂടുതൽ പ്രീമിയം മോഡലായ അൾട്രാ വാച്ചിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ജൂലൈ 22-ന് ലണ്ടനിൽ വെച്ചാണ് ഗാലക്സി അൺപാക്ക്ഡ് പരിപാടി. അന്ന് പ്രാദേശിക സമയം രാവിലെ 9 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.